Rishabh Pant | ഇത്തവണ ഐ പി എലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെ നയിക്കാന്‍ ഋഷഭ് പന്ത് ഉണ്ടാകില്ല; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഈ വര്‍ഷം ഐ പി എലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെ നയിക്കാന്‍ ഋഷഭ് പന്ത് ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് മുന്‍ ഇന്‍ഡ്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഡിസംബര്‍ 30ന് നടന്ന വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മുംബൈ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള താരം കളിക്കളത്തില്‍ തിരിച്ചെത്താന്‍ സമയമെടുക്കുമെന്നാണ് സൂചന.
Aster mims 04/11/2022

Rishabh Pant | ഇത്തവണ ഐ പി എലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെ നയിക്കാന്‍ ഋഷഭ് പന്ത് ഉണ്ടാകില്ല; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

ശരീരത്തിലെ മുറിവുകള്‍ക്കും മറ്റും ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷമായിരുന്നു ശസ്ത്രക്രിയക്കായി പന്തിനെ മുംബൈയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞ താരം അതിവേഗം തിരിച്ചുവരികയാണ്. കോകിലബെന്‍ ആശുപത്രിയില്‍ ഡോ. ദിന്‍ഷോ പര്‍ദില്‍വാലയുടെ നേതൃത്വത്തിലായിരുന്നു ലിഗമെന്റ് ശസ്ത്രക്രിയ നടത്തിയത്.

പരുക്ക് ഗുരുതരമായതിനാല്‍ ഉടന്‍ കളി പുനരാരംഭിക്കാനാകില്ല. നടപ്പു സീസണ്‍ മൊത്തമായും പന്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

'ഐ പി എലില്‍ ഋഷഭ് പന്തുണ്ടാകില്ല. താരത്തിന്റെ പരുക്ക് ഡെല്‍ഹി കാപിറ്റല്‍സിനെ നന്നായി ബാധിക്കും'എന്നാണ് ഗാംഗുലി പറഞ്ഞത്. 2021 മുതല്‍ ഡെല്‍ഹിയുടെ ഭാഗമാണ് പന്ത്. പരുക്കുമായി ശ്രേയസ് അയ്യര്‍ പുറത്തിരുന്നതോടെ ടീമിന്റെ നായകനുമായിരുന്നു. പന്ത് വിട്ടുനില്‍ക്കുന്നതോടെ നായകത്വം ഏറ്റെടുക്കാന്‍ ഡേവിഡ് വാര്‍ണറെ ടീം മാനേജ്‌മെന്റ് സമീപിച്ചതായുള്ള റിപോര്‍ടുകളും പുറത്തുവരുന്നു.

Keywords: Rishabh Pant will not be available for IPL: Sourav Ganguly, Mumbai, News, IPL, Cricket, Sports, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia