Rishabh Pant | അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക; ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂടിലേക്ക് മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com) അണുബാധയുണ്ടായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്രികറ്റ് താരം ഋഷഭ് പന്തിനെ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂടിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം.

പന്തിനെ പ്രൈവറ്റ് സ്യൂടിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചതായി ഡെല്‍ഹി ഡിസ്ട്രിക്ട് ക്രികറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു. അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഋഷഭ് പന്തിനെ കാണുന്നതിനായി ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണം.

Rishabh Pant | അണുബാധയുണ്ടായേക്കുമെന്ന് ആശങ്ക; ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂടിലേക്ക് മാറ്റി

താരത്തെ കാണാന്‍ വിഐപികളെയൊന്നും അനുവദിച്ചിട്ടില്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബിസിസിഐയുടെ ഡോക്ടര്‍മാരും ചര്‍ച നടത്തുന്നുണ്ട്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണു പന്ത് പറഞ്ഞത് എന്നും ശ്യാം ശര്‍മ വ്യക്തമാക്കി.

താരത്തിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശര്‍മ വ്യക്തമാക്കി. ഋഷഭ് പന്തിന്റെ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായവും സര്‍കാര്‍ ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 30ന് പുലര്‍ചെ വീട്ടിലേക്കു വാഹനം ഓടിച്ചു പോകുന്നതിനിടെയാണ് റൂര്‍കിക്കു സമീപത്തുവച്ച് പന്ത് അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ ഇടിച്ചുകയറിയ കാര്‍ കത്തിനശിക്കുകയായിരുന്നു. ഡോര്‍ കുത്തിപ്പൊളിച്ചാണ് പന്തിനെ പുറത്തെടുത്തത്.

ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണു പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലയ്ക്കും കാലിനും മുതുകിനും പരുക്കേറ്റ താരത്തിന് കഴിഞ്ഞ ദിവസം മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു.

Keywords: Rishabh Pant shifted to private suite from ICU due to high risk of infection, says DDCA Director Shyam Sharma, News, Hospital, Treatment, Cricket, Sports, Player, Accident, Injured, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia