Rishabh Pant | ഋഷഭ് പന്തിന്റെ ചികിത്സ ഇനി മുംബൈയില്‍; ആവശ്യമെങ്കില്‍ യുകെയിലേക്ക് അയക്കാനും ആലോചനയെന്ന് ബി സി സി ഐ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്കു മാറ്റും. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ഡെല്‍ഹി ഡിസ്ട്രിക്ട് ക്രികറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ ദേശീയ മാധ്യമത്തോടു പറഞ്ഞു.
Aster mims 04/11/2022

Rishabh Pant | ഋഷഭ് പന്തിന്റെ ചികിത്സ ഇനി മുംബൈയില്‍; ആവശ്യമെങ്കില്‍ യുകെയിലേക്ക് അയക്കാനും ആലോചനയെന്ന് ബി സി സി ഐ

ആവശ്യമെങ്കില്‍ ഋഷഭ് പന്തിനെ ചികിത്സയ്ക്കായി യുകെയിലേക്ക് അയക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ സെക്രടറി ജയ് ഷായുടെ മേല്‍നോട്ടത്തിലാണ് ഋഷഭ് പന്തിന്റെ ചികിത്സ നടക്കുന്നത്. അതേസമയം ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവരെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പ്രതികരിച്ചു.

ഹരിയാന റോഡ് വെയ്‌സ് ബസ് ഡ്രൈവര്‍ സുശീല്‍ കുമാര്‍, കന്‍ഡക്ടര്‍ പരംജിത് നൈന്‍ തുടങ്ങി താരത്തെ രക്ഷിക്കാന്‍ മുന്‍കയ്യെടുത്ത എല്ലാവരുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. പന്തിനെ രക്ഷിച്ച ബസ് ജീവനക്കാരെ റിപബ്ലിക് ദിനത്തില്‍ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അറിയിച്ചു.

ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അമ്മയെ കാണുന്നതിനായി വീട്ടിലേക്കു പോകുംവഴി ഡിസംബര്‍ 30ന് റൂര്‍കിക്കു സമീപമാണു പന്തിന്റെ വാഹനം അപകടത്തില്‍പെട്ടത്. ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാഹനം കത്തിനശിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പന്ത് പുറത്തെത്തിയത്.

Keywords: Rishabh Pant airlifted to Mumbai, set to undergo surgery: BCCI, Mumbai, News, Cricket, Accident, Injury, Sports, Hospital, Treatment, BCCI, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia