Accident | വാഹനാപകടത്തില്‍ പരുക്കേറ്റ ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരം; കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു; ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍കാര്‍ വഹിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) വെള്ളിയാഴ്ച ഡെല്‍ഹി ഡെറാഡൂണ്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ സെക്രടറി ജയ് ഷാ. ഋഷഭ് പന്തിനെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍കാര്‍ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഡെറാഡൂണിലെ ആശുപത്രിയില്‍ കഴിയുന്ന പന്തിന് ചെറിയ പരുക്കുകള്‍ മാത്രമാണെന്നും താരത്തിന് ബോധമുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ആശിഷ് യാഗ്‌നിക് ദേശീയ മാധ്യമത്തോടു പറഞ്ഞു.

റൂര്‍കിയിലെ വീട്ടിലേക്കു കാറോടിച്ചു പോകുംവഴിയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തില്‍പെട്ടത്. വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കാറില്‍ തീ പടര്‍ന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്താണ് ഋഷഭ് പന്തിനെ പുറത്തെടുത്തത്. 

Accident | വാഹനാപകടത്തില്‍ പരുക്കേറ്റ ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരം; കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു; ചികിത്സാ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍കാര്‍ വഹിക്കും

അപകടം നടക്കുമ്പോള്‍ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജെനറല്‍ അശോക് കുമാര്‍ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാല്‍മുട്ടിനും കണങ്കാലിനുമാണു പരുക്കുള്ളത്. പന്ത് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Keywords: 'Rishabh Is Stable': BCCI Secretary Provides Update On Team India Star After Accident, Mumbai, News, Accident, Injured, Hospital, Treatment, Sports, Cricket, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia