റിയോ ഒളിംപിക്സിൽ സാനിയയുടെ പങ്കാളി ആര് ?

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 10.06.2016)  റിയോ ഡി ജനീറോ ഒളിംപിക്സിൽ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ സാനിയ മിര്‍സയുടെ പങ്കാളി ആരാകണമെന്ന് സാനിയ ടെന്നിസ് അസോസിയേഷനെ അറിയിച്ചു.

കഴിഞ്ഞ ലണ്ടൻ ഒളിംപിക്സിൽ  മിക്സ്ഡ് ഡബിൾസിൽ ലിയാൻഡർ പെയ്സിനൊപ്പം കളിക്കാൻ നിർബന്ധിതയായ സാനിയ തന്‍റെ  പ്രതിഷേധം അന്നുതന്നെ അറിയിച്ചിരുന്നു. അതിനാല്‍ ഇത്തവണ സാനിയയ്ക്കു തന്റെ പങ്കാളിയെ തീരുമാനിക്കാമെന്ന് ടെന്നിസ് അസോസിയേഷൻ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

പങ്കാളി ആരാകണമെന്ന് അസോസിയേഷനെ സാനിയ അറിയിച്ചതിനാല്‍ ജൂണ്‍11നു നടക്കുന്ന അസോസിയേഷൻ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്കിങ്ങിലും മുമ്പിലുള്ള സാനിയ– രോഹൻ ബൊപ്പണ്ണ സഖ്യമാകും റിയോയിൽ ഇറങ്ങുക എന്നാണു സൂചന.
റിയോ  ഒളിംപിക്സിൽ  സാനിയയുടെ പങ്കാളി ആര് ?

Keywords: New Delhi, India, Tennis, Sania Mirza, Rohan Boppanna, Sports, Rio de Janeiro Olympics, All India Tennis Association,  Mixed doubles.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia