റിയോ ഒളിംപിക്‌സില്‍ പെയ്‌സിനൊപ്പം കളിക്കില്ലെന്ന് ബൊപ്പണ്ണ; കളിച്ചേ പറ്റൂ എന്ന് അസോസിയേഷന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.06.2016) ബ്രസീലിലെ റിയോ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം കളിക്കില്ലെന്ന രോഹന്‍ ബൊപ്പണ്ണയുടെ നിലപാടിന് തിരിച്ചടി. ഡബിള്‍സില്‍ പെയ്‌സ് കൂടെ വേണ്ടെന്നയായിരുന്നു ബൊപ്പണ്ണയുടെ നിലപാട്. എന്നാല്‍ ബൊപ്പണ്ണയുടെ നിലപാട് അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ തള്ളുകയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ -–രോഹന്‍ ബൊപ്പണ്ണ സഖ്യമാകും മല്‍സരിക്കുക.

തനിക്ക് കൂട്ടായി ഡബിള്‍സില്‍ പേസിനുപകരം സാകേത് മൈനേനിയെ നല്‍കണമെന്നായിരുന്നു രോഹന്‍ ബൊപ്പണ്ണ ടെന്നിസ് അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ ബൊപ്പണ്ണയുടെ ആവശ്യത്തെ തള്ളി പെയ്‌സിനെത്തന്നെ ഡബിള്‍സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

പതിനെട്ട് ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ പെയ്‌സിന്റെ ഏഴാമത് ഒളിംപിക്‌സാണിത്. ഇപ്പോഴത്തെ ലോക ഡബിള്‍സില്‍ 46–ാം റാങ്കാണ് പെയ്‌സിനുള്ളത്. ഇന്ത്യയിലെ റാങ്കിങ്ങില്‍ രോഹനു തൊട്ടു താഴെയാണ് പെയ്‌സിന്റെ സ്ഥാനം. സാകേതാകട്ടെ ലോക റാങ്കിങ്ങില്‍ 125–ാം സ്ഥാനത്തും ഇന്ത്യയില്‍ അഞ്ചാം സീഡുമാണ്.

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലും ഇക്കുറി കിരീടം നേടി ഫോമില്‍ നില്‍ക്കുന്ന പെയ്‌സ്, ബൊപ്പണ്ണയുടെ ജോടിയായാല്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയുണ്ട്.


റിയോ ഒളിംപിക്‌സില്‍ പെയ്‌സിനൊപ്പം കളിക്കില്ലെന്ന് ബൊപ്പണ്ണ; കളിച്ചേ പറ്റൂ എന്ന് അസോസിയേഷന്‍

Also Read:
കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ അപകടം; ബസ് ബൈക്കിലിടിച്ചു കയറി ഗള്‍ഫുകാരന്റെ കാല്‍ അറ്റു

Keywords:  Rio 2016 Olympics: Rohan Bopanna not keen to partner Leander Paes; final decision with selection committee, New Delhi, Sania Mirza, Winner, Saketh Myneni, Tennis, Sports, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia