മങ്കിഗേറ്റ് വിവാദം വീണ്ടും തലപൊക്കുന്നു; സച്ചിനെതിരെ ആരോപണവുമായി പോണ്ടിംഗ്
Oct 17, 2013, 20:09 IST
ADVERTISEMENT
മെല്‍ബണ്‍: ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച മങ്കിഗേറ്റ് വിവാദം വീണ്ടും തലപൊക്കുന്നു. സംഭവത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സത്യം മറച്ചുവെച്ചുവെന്ന ആരോപണവുമായി മുന്‍ ഓസീസ് നായകന്‍ റിക്കിപോണ്ടിംഗ് രംഗത്തുവന്നു.
ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങനെന്ന് വിളിച്ച ഹര്‍ഭജന്‍ സിങിനെ സത്യം മറച്ചുവെച്ച് സച്ചിന്‍ അനുകൂലമായി മൊഴിനല്‍കിയെന്നാണ് പോണ്ടിങ് ആരോപിച്ചിരിക്കുന്നത്. ദി ക്ലോസ് ഓഫ് പ്ലേ എന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് വീണ്ടും ചര്‍ച്ചയാകാന്‍ സാധ്യതയുള്ള ആരോപണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ടെന്‍ഡുക്കറുടെ വിരമിക്കല്‍ അടുത്ത സാഹചര്യത്തില്‍ കൂടിയാണ് പോണ്ടിംഗിന്റെ പരാമര്‍ശം. സംഭവത്തില്‍ മാച്ച് റഫറി മൈക്ക് പൊക്ടര്‍ ഹര്‍ഭജനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആ സമയത്ത് സച്ചിന്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും പോണ്ടിംഗ് ചോദിക്കുന്നു.
2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഹര്‍ഭജന്‍ സിങ് ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്‌സിനെ മങ്കി എന്നു വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയുയര്‍ന്നത്. സംഭവത്തില്‍ ഹര്‍ഭജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹര്‍ഭജന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഒപ്പമുണ്ടായിരുന്ന സച്ചിനെ സാക്ഷിയായി വിസ്തരിച്ചിരുന്നു. സച്ചിന്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അന്ന് ഹര്‍ഭജനെ കുറ്റവിമുക്തനാക്കിയത്.
നേരത്തെ ഇതേവിഷയത്തില്‍ സച്ചിനെതിരെ ഒരു ഓസ്‌ട്രേലിയന്‍ ദിനപത്രം രംഗത്തുവന്നിരുന്നു. സച്ചിന്റെ 100-ാം സെഞ്ചുറിക്കായുള്ള കാത്തിരിന്റെ സമയത്തായിരുന്നു അത്. ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കിയ സച്ചിന്‍ ഇതിന്റെ പേരില്‍ എക്കാലവും വിഷമിക്കേണ്ടി വരുമെന്നായിരുന്നു പത്രത്തില്‍ വന്നത്.
Also Read:
കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നു
ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിനെ കുരങ്ങനെന്ന് വിളിച്ച ഹര്‍ഭജന്‍ സിങിനെ സത്യം മറച്ചുവെച്ച് സച്ചിന്‍ അനുകൂലമായി മൊഴിനല്‍കിയെന്നാണ് പോണ്ടിങ് ആരോപിച്ചിരിക്കുന്നത്. ദി ക്ലോസ് ഓഫ് പ്ലേ എന്ന തന്റെ ഓര്‍മക്കുറിപ്പിലാണ് വീണ്ടും ചര്‍ച്ചയാകാന്‍ സാധ്യതയുള്ള ആരോപണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ ടെന്‍ഡുക്കറുടെ വിരമിക്കല്‍ അടുത്ത സാഹചര്യത്തില്‍ കൂടിയാണ് പോണ്ടിംഗിന്റെ പരാമര്‍ശം. സംഭവത്തില്‍ മാച്ച് റഫറി മൈക്ക് പൊക്ടര്‍ ഹര്‍ഭജനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആ സമയത്ത് സച്ചിന്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും പോണ്ടിംഗ് ചോദിക്കുന്നു.

നേരത്തെ ഇതേവിഷയത്തില്‍ സച്ചിനെതിരെ ഒരു ഓസ്‌ട്രേലിയന്‍ ദിനപത്രം രംഗത്തുവന്നിരുന്നു. സച്ചിന്റെ 100-ാം സെഞ്ചുറിക്കായുള്ള കാത്തിരിന്റെ സമയത്തായിരുന്നു അത്. ഹര്‍ഭജന് അനുകൂലമായി മൊഴി നല്‍കിയ സച്ചിന്‍ ഇതിന്റെ പേരില്‍ എക്കാലവും വിഷമിക്കേണ്ടി വരുമെന്നായിരുന്നു പത്രത്തില്‍ വന്നത്.
Also Read:
കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നു
Keywords: Melbourne, Sachin, Poting, Cricket, Player, Indian, Australia, Batsman, master blaster, Malayalam News, National News, Kerala News, International News, Sports News, Entertainment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.