Shortage of water | താരങ്ങള്‍ കുളിക്കാന്‍ കൂടുതല്‍ സമയമോ വെള്ളമോ ഉപയോഗിക്കരുത്; നിര്‍ദേശവുമായി ബി സി സി ഐ

 


ഹരാരെ: (www.kvartha.com) മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‌വെയിലെ ഹരാരെയിലെത്തിയ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം താരങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ബി സി സി ഐ. ആഗസ്ത് 18നാണ് ഇന്‍ഡ്യന്‍ ടീമിന്റെ ആദ്യ ഏകദിന മത്സരം. മത്സരത്തിനായുള്ള പരിശീലനത്തില്‍ ഏര്‍പെട്ടിരിക്കയാണു ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പെടെയുള്ള താരങ്ങള്‍.


Shortage of water | താരങ്ങള്‍ കുളിക്കാന്‍ കൂടുതല്‍ സമയമോ വെള്ളമോ ഉപയോഗിക്കരുത്; നിര്‍ദേശവുമായി ബി സി സി ഐ
.
അതിനിടെയാണ് ക്രികറ്റ് താരങ്ങളോട് ജല ദൗര്‍ലഭ്യം നേരിടുന്ന നഗരത്തില്‍ വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദേശവുമായി ബിസിസിഐ രംഗത്തെത്തിയത്. താരങ്ങള്‍ കുളിക്കാനൊന്നും ഒരുപാട് നേരം ചെലവിടരുതെന്നും ബിസിസിഐ നിര്‍ദേശിച്ചതായി ഒരു സ്‌പോര്‍ട്‌സ് മാധ്യമമാണ് റിപോര്‍ട് ചെയ്തത്. ടീം അംഗങ്ങള്‍ക്കായുള്ള സ്വിമിങ് പൂള്‍ സെഷനും വെട്ടിക്കുറച്ചു.

ഹരാരെ നഗരത്തില്‍ ജലദൗര്‍ലഭ്യം ഗുരുതര പ്രശ്‌നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഹരാരെയില്‍ വെള്ളം കുറവാണെന്ന കാര്യം താരങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐയുടെ ഒരു പ്രതിനിധി സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. ഹരാരെയുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി വെള്ളമില്ലെന്ന് സിംബാബ്‌വെയിലെ രാഷ്ട്രീയ നേതാവ് ലിന്‍ഡ സുങ്കിരിറായ് മസരിര സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

ജലം ജീവിതമാണ്. അതു ലഭ്യമല്ലെങ്കില്‍ ജീവനും ശുചിത്വത്തിനും ഭീഷണിയാകും. ഹരാരെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളില്‍ വെള്ളം തീരെ കിട്ടാനില്ല. മറ്റിടങ്ങളിലും ജലദൗര്‍ലഭ്യമാണ്. അധികൃതര്‍ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണം. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കണമെന്നത് സിംബാബ്‌വെയില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന കാര്യമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Keywords: Reports: BCCI asks Team India players for quick showers amid shortage of water supply in Harare, Sports, Cricket, BCCI, Water, Social Media, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia