എംബാപെയെ സ്വന്തമാക്കാനൊരുങ്ങി റിയൽ മാഡ്രിഡ്; ഓഫർ നിരസിച്ച് പിഎസ്‌ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാരിസ്: (www.kvartha.com 25.08.2021) പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപെർ സ്‌ട്രൈകർ കിലിയൻ എംബാപെയെ ടീമിലെത്തിക്കാനുള്ള ആദ്യ ശ്രമങ്ങൾ തുടങ്ങി റിയൽ മാഡ്രിഡ്. പാരീസ് സൈന്റ്റ് ജെർമൈനിൽ നിന്ന് എംബാപെയെ സ്വന്തമാക്കാൻ റിയൽ മാഡ്രിഡ് അവരുടെ ആദ്യ ഓഫർ സമർപിച്ചതായി റിപോർട്.

എംബാപെയെ സ്വന്തമാക്കാനൊരുങ്ങി റിയൽ മാഡ്രിഡ്; ഓഫർ നിരസിച്ച് പിഎസ്‌ജി

എംബാപെയെ ടീമിൽ നിലനിർത്താനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതായി റിപോർടുകൾ ഉണ്ടായിരുന്നു. പിഎസ്‌ജി ഓഫർ ചെയ്‌ത ആറു വർഷം നീണ്ടു നിൽക്കുന്ന കരാറാണ് എംബാപെ നിരസിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് എംബാപെ.

160 മില്യൺ യൂറോയുടെ (ഏകദേശം 1400 കോടി രൂപ) ഓഫറാണ് റിയൽ മാഡ്രിഡ് പിഎസ്‌ജിക്ക് മുമ്പിൽ വെച്ചിട്ടുള്ളത്. എന്നാല്‍ റിയലിന്റെ ആദ്യ ഓഫര്‍ പിഎസ്‌ജി നിരസിച്ചതായും കൂടുതല്‍ ഉയര്‍ന്ന തുക വാഗ്‌ദാനം ചെയ്‌താല്‍ പിഎസ്‌ജി പരിഗണിച്ചേക്കുമെന്നും റിപോർട് പറയുന്നു.

അടുത്ത ആഴ്ച ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് കരാർ പൂർത്തിയാക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സ്പാനിഷ് ടീം. അതേസമയം ഓഫര്‍ 200 മില്യണ്‍ യൂറോയിലേക്ക് ഉയര്‍ത്തിയാല്‍ പിഎസ്‌ജി വഴങ്ങിയേക്കുമെന്നും ഇഎസ്‌പിഎന്‍ സൂചിപ്പിക്കുന്നു.

എംബാപക്ക് ഫ്രഞ്ച് ക്ലബുമായി ഒരു വർഷം മാത്രം നീണ്ടു നിൽക്കുന്ന കരാറാണു ബാക്കിയുള്ളത്. മെസി, നെയ്‌മർ എന്നിവർക്കൊപ്പം എംബാപയെയും ചേർത്തൊരു മുന്നേറ്റനിര സൃഷ്‌ടിക്കുന്നതിനായി ഫ്രഞ്ച് താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കയാണെങ്കിലും അതിനോട് അനുകൂലമായി ഇതുവരെയും എംബാപെ പ്രതികരിച്ചിട്ടില്ല.

എംബാപക്കു വേണ്ടി കാത്തിരിക്കുന്ന റിയൽ മാഡ്രിഡിനെ സംബന്ധിച്ച് വളരെ ആവേശം പകരുന്നതാണ് പുതിയ റിപോർടുകൾ. റിയൽ മാഡ്രിഡിന്‍റെ പദ്ധതികളില്‍ നാളുകളായുള്ള താരമാണ് കിലിയന്‍ എംബാപെ. പിഎസ്‌ജിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി താരത്തെ പാളയത്തിലെത്തിക്കാനാണ് റിയൽ ശ്രമിക്കുന്നത്.

Keywords: Football, Football Player, Paris, Real Madrid, Report, News, World, Sports, Transfer, France, Top-Headlines, Real Madrid ready to sign Mbappe; PSG rejects offer.

Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia