Lionel Messi | റൊണാള്‍ഡോയെ പിന്നിലാക്കി പെനാല്‍റ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെകോര്‍ഡ് നേട്ടം സ്വന്തമാക്കി മെസി
Sep 19, 2022, 17:43 IST
പാരീസ്: (www.kvartha.com) ഒരു ദശാബ്ദത്തിലേറെയായി ലോക ഫുട്ബോളില്‍ ആധിപത്യം പുലര്‍ത്തിയ ഒരു മത്സരമാണ് റയല്‍ മാഡ്രിഡും ബാഴ്സലോനയും തമ്മിലുള്ളത്. കളത്തിലിറങ്ങിയാല്‍ കായിക പ്രേമികളെ ഹരം കൊള്ളിക്കുന്നതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലുള്ള കളി.
രണ്ടുപേരും ഇപ്പോള്‍ മികച്ച ഫുട്ബോള്‍ കളിക്കാരായി തുടരുന്നുണ്ടെങ്കിലും, നിര്‍ഭാഗ്യവശാല്‍ സമയവും വേലിയേറ്റവും ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല. ഇപ്പോഴിതാ പെനാല്‍റ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെകോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് പിഎസ്ജിയുടെ അര്‍ജന്റീന സൂപര്‍ താരം ലയണല്‍ മെസി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ചുഗല്‍ സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ് മെസി മറികടന്നത്.
കഴിഞ്ഞ ദിവസം ലിയോണിനെതിരെ നേടിയ ഗോളോടെ പെനാല്‍റ്റി ഒഴികെയുള്ള മെസിയുടെ ആകെ ഗോളുകള്‍ 672 ആയി. റൊനാള്‍ഡോയെക്കാള്‍ 150ലധികം മത്സരങ്ങള്‍ കുറവ് കളിച്ചിട്ടാണ് മെസിയുടെ നേട്ടം. ലിയോണിനെതിരെ മെസി നേടിയ ഏക ഗോളില്‍ പിഎസ്ജി വിജയിച്ചു. അഞ്ചാം മിനിടിലായിരുന്നു മെസിയുടെ ഗോള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.