ADVERTISEMENT
മിലാന്‍: (www.kvartha.com 29.05.2016) യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. വാശിയേറിയ പോരാട്ടം സമനിലയായി. അധിക സമയവും മാറ്റമില്ല. സ്‌കോര്‍1-1. ഇതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ യുവാന്‍ഫ്രാന്‍ അത്‌ലറ്റിക്കോയുടെ നാലാം കിക്ക് പാഴായി.
റയലിന്റെ അവസാന കിക്ക് എടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണോള്‍ഡോയുടെ മനോഹരമായ ക്വിക്ക് വലകുലുക്കിയതോടെ കിരീടം വീണ്ടും റയലിന്. ആദ്യ പകുതിയില്‍ തന്നെ റയല്‍ സ്‌കോര്‍ ചെയ്തിരുന്നു. സെര്‍ജിയോ റാമോസ് ആണ്
റയലിനായി ഗോള്‍ നേടിയത്.
എന്നാല്‍ 80-ാം മിനിറ്റില്‍ യാനിക് കരാസ്‌കോ അത്‌ലറ്റിക്കോയ്ക്കു വേണ്ടി ഗോള്‍ മടക്കി. 47ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്കു പെനല്‍റ്റി ലഭിച്ചെങ്കിലും അന്റോയ്ന്‍ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

Keywords: AC Milan,Football, Sports, Cristiano Ronaldo, Football Player, Real Madrid, s Atletico, Penalty Shootout, Win.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.