Hacked | 'വിരസമായ കുരങ്ങന്മാരുടെ യാച് ക്ലബ്'; റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിന്റെ ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്ത് പുനര്‍നാമകരണം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്യപ്പെട്ടു. പുലര്‍ചെ 4 മണിയോടെയാണ് ആര്‍സിബിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക് ചെയ്യപ്പെട്ടത്. അകൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അനാവശ്യ ഉള്ളടക്കം നീക്കം ചെയ്യാനും ആര്‍സിബിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 
Aster mims 04/11/2022

ഹാകര്‍മാര്‍ 'Bored Ape Yacht Club'(വിരസമായ കുരങ്ങന്മാരുടെ യാച് ക്ലബ്) എന്ന് പുനര്‍നാമകരണം ചെയ്യുകയും നോണ്‍-ഫംഗബിള്‍ ടോകണുമായി (NFT) ബന്ധപ്പെട്ട ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ട്വിറ്റര്‍ നിര്‍ദേശിച്ച സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടും അകൗണ്ട് ഹാക് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ആര്‍സിബി അറിയിച്ചു. 2009-ല്‍ സൃഷ്ടിച്ച ആര്‍സിബിയുടെ ട്വിറ്റര്‍ അകൗണ്ടിന് 6.4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Hacked | 'വിരസമായ കുരങ്ങന്മാരുടെ യാച് ക്ലബ്'; റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറിന്റെ ട്വിറ്റര്‍ അകൗണ്ട് ഹാക് ചെയ്ത് പുനര്‍നാമകരണം ചെയ്തു


'ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളുമായി ബന്ധമില്ല, ആരാധകര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ട്വിറ്റര്‍ സപോര്‍ട് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ ഉടന്‍ മടങ്ങിയെത്തും'- ആര്‍സിബി ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ കുറിച്ചു.

Keywords:  News,National,New Delhi,Twitter,Social-Media,Hackers,Sports,Royal Challengers,Top-Headlines,Latest-News, RCB's Twitter account hacked for second time, renamed to ‘Bored Ape Yacht Club'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia