ഇന്‍ഡ്യ റെട്രോ ജേഴ്സിയില്‍; ചിത്രം പങ്കുവെച്ച് ഓള്‍റൗന്‍ഡര്‍ രവീന്ദ്ര ജഡേജ

 




മുംബൈ: (www.kvartha.com 30.05.2021) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപിന്റെ ഫൈനലില്‍ ഇന്‍ഡ്യന്‍ ടീം റെട്രോ ജേഴ്സിയില്‍. ഓള്‍റൗന്‍ഡര്‍ രവീന്ദ്ര ജഡേജയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജേഴ്സിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇന്‍ഗ്ലന്‍ഡിലെ സതാംപ്ടണില്‍ ജൂണ്‍ 18 മുതലാണ് ഇന്‍ഡ്യ-ന്യൂസിലന്‍ഡ് ഫൈനല്‍. 

ഇപ്പോള്‍ മുംബൈയില്‍ ക്വാറന്റീനിലാണ് ടീം ഇന്‍ഡ്യ. 

ഇന്‍ഡ്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് പറക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിന് ശേഷം ഇന്‍ഗ്ലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഇന്‍ഡ്യ കളിക്കുന്നുണ്ട്. ഫൈനല്‍ മത്സരം സമനിലയിലായാല്‍ ഇരു ടീമിനെയും വിജയിയായി പ്രഖ്യാപിക്കുമെന്ന് ഐ സി സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിജയിയെ കണ്ടെത്താനായി മാത്രം റിസേര്‍വ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ലയെന്നും ഫൈനല്‍ ദിനങ്ങളില്‍ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസേര്‍വ് ദിനം ഉപയോഗിക്കൂവെന്നും ഐ സി സി അറിച്ചിരുന്നു. 

ഇന്‍ഡ്യ റെട്രോ ജേഴ്സിയില്‍; ചിത്രം പങ്കുവെച്ച് ഓള്‍റൗന്‍ഡര്‍ രവീന്ദ്ര ജഡേജ


ന്യൂസിലന്‍ഡിനെ കെയ്ന്‍ വില്യംസണും ഇന്ത്യയെ വിരാട് കോലിയും നയിക്കും.

ഇന്‍ഡ്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ,

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

Keywords:  News, National, India, Mumbai, Sports, Instagram, Social Media, Cricket, Ravindra Jadeja reveals team India’s retro jersey for WTC final
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia