SWISS-TOWER 24/07/2023

ബാറ്റ്‌സ്മാന് 'ഫ്രീഹിറ്റ്' പോലെ ബോളര്‍മാര്‍ക്ക് അനുകൂലമായി 'ഫ്രീബോളും' വേണം: ഇന്‍ഡ്യന്‍ ക്രികെറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 29.05.2021) ബാറ്റ്‌സ്മാന് 'ഫ്രീഹിറ്റ്' പോലെ ബോളര്‍മാര്‍ക്ക് അനുകൂലമായി 'ഫ്രീബോളും' വേണമെന്ന വാദവുമായി ഇന്‍ഡ്യന്‍ ക്രികെറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. 'ഫ്രീബോള്‍' എന്ന ആശയം അശ്വിന്‍ അവതരിപ്പിച്ചത് മുന്‍ ഇന്‍ഡ്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേകര്‍ ട്വിറ്ററില്‍ കുറിച്ച ചോദ്യത്തിനുള്ള മറുപടിയായാണ്. ക്രികെറ്റ് നിയമങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമെന്തെന്നാണ് സഞ്ജയ് മഞ്ജരേകര്‍ ചോദിച്ചത്.
Aster mims 04/11/2022

ഐപിഎല്‍ 12ാം സീസണിനിടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്‍ഗ്ലിഷ് താരം ജോസ് ബട്‌ലറിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇപ്പോള്‍ പഞ്ചാബ് കിങ്‌സ്) അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. ഇതിനു ശേഷമാണ് മങ്കാദിങ് ബോളറുടെ അവകാശമാണെന്ന് വ്യക്തമാക്കി അശ്വിന്‍ സംവാദത്തിനു തുടക്കമിട്ടത്.

ബോളര്‍ പന്തെറിയുമ്പോള്‍ ക്രീസിന്റെ മുന്നിലെ ലൈന്‍ കടന്നാല്‍ ബാറ്റ്‌സ്മാന് അനുകൂലമായി 'ഫ്രീഹിറ്റ്' വിധിക്കുന്നതുപോലെ, ബോളര്‍ പന്ത് റിലീസ് ചെയ്യും മുന്‍പ് നോണ്‍ സ്‌ട്രൈകേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന  ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടാല്‍ ശിക്ഷയായി 'ഫ്രീബോള്‍' വേണമെന്നാണ് അശ്വിന്റെ ആവശ്യം. ഈ പന്തില്‍ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ ബോള്‍ ചെയ്യുന്ന താരം അതുവരെ വഴങ്ങിയ റണ്‍സില്‍നിന്നും ബാറ്റിങ് ടീമിന്റെ ടോടലില്‍നിന്നും 10 റണ്‍സ് വീതം കുറയ്ക്കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു.

ബാറ്റ്‌സ്മാന് 'ഫ്രീഹിറ്റ്' പോലെ ബോളര്‍മാര്‍ക്ക് അനുകൂലമായി 'ഫ്രീബോളും' വേണം: ഇന്‍ഡ്യന്‍ ക്രികെറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍


ക്രികെറ്റ് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവുമായി ഒരു ദേശീയ മാധ്യമത്തില്‍ സഞ്ജയ് മഞ്ജരേക്കര്‍ കോളമെഴുതിയിരുന്നു. ക്രികെറ്റ് പൊതുവെ മാറ്റങ്ങളോട് മുഖം തിരിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനമുയര്‍ത്തുന്നതാണ് പ്രസ്തുത ലേഖനം. ഒരു താരം ബോള്‍ ചെയ്യുന്ന ഏറ്റവും മികച്ച പന്ത് ബാറ്റ്‌സ്മാനെ കബളിപ്പിക്കുകയും, എന്നാല്‍ ബാറ്റ്‌സ്മാന്റെ പാഡിലിടിച്ച് ബൗന്‍ഡറി കടക്കുകയും ചെയ്യുമ്പോള്‍ ബാറ്റിങ് ടീമിന് അനുകൂലമായി ബൗന്‍ഡറി അനുവദിക്കുന്നതിനെ ഉള്‍പെടെ ഈ കോളത്തില്‍ മഞ്ജരേക്കര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇവിടെ ഏറ്റവും മികച്ച പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ കബളിപ്പിച്ച ബോളറെ, നാലു റണ്‍സ് അനുവദിച്ച് ശിക്ഷിക്കുന്നതിന്റെ യുക്തിയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

ഇതിനുള്ള മറുപടിയിലാണ് 'ഫ്രീബോള്‍' എന്ന ആശയത്തെക്കുറിച്ച് അശ്വിന്‍ ട്വീറ്റ് ചെയ്തത്.

'ക്രികെറ്റിനെ മാര്‍കെറ്റ് ചെയ്യുന്നതില്‍ വന്‍ വിജയമായി മാറിയ പരീക്ഷണമാണ് ഫ്രീഹിറ്റ്. ആരാധകര്‍ക്ക് ഈ ആശയം സമ്മാനിച്ച ആവേശം ചെറുതല്ല. നോണ്‍സ്‌ട്രൈകേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ നേരത്തേ ക്രീസ് വിട്ടിറങ്ങിയാല്‍ 'ഫ്രീബോള്‍' എന്ന ആശയം എങ്ങനെയുണ്ടാകും? ആ പന്തില്‍ വികെറ്റ് വീണാല്‍ ബോളര്‍ വഴങ്ങിയ റണ്‍സില്‍നിന്നും ബാറ്റിങ് ടീമിന്റെ ആകെ റണ്‍സില്‍നിന്നും 10 റണ്‍സ് കുറയ്ക്കണം' അശ്വിന്‍ ട്വീറ്റ് ചെയ്തു.

'പന്ത് ബോളറുടെ കൈകളില്‍നിന്ന് റിലീസ് ചെയ്തശേഷം മാത്രമേ ബാറ്റ്‌സ്മാന് ക്രീസ് വിട്ട് ഇറങ്ങാനാകൂ'  അശ്വിന്‍ കുറിച്ചു.

അശ്വിന്റെ നിര്‍ദേശത്തെ പിന്താങ്ങി മുന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്തയും രംഗത്തെത്തി.

Keywords:  News, National, India, Chennai, Sports, Cricket, Players, IPL, Twitter, Social Media, Ravichandran Ashwin suggests adding ‘free ball for bowlers when batsmen leave non-striker's end early
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia