യുസ് വേന്ദ്ര ചാഹലിനെ ഭീഷണിപ്പെടുത്തുകയും ബാല്‍കണിയില്‍ തൂക്കിയിടുകയും ചെയ്ത കളിക്കാരന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് രവി ശാസ്ത്രി; ആരാണ് ആ താരം?
Apr 9, 2022, 14:32 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) 2013ലെ ഐപിഎലിനിടെ നേരിട്ട പീഡനങ്ങളും ഭീഷണിയും ക്രികറ്റ് താരം യുസ് വേന്ദ്ര ചാഹല്‍ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്‍ഡ്യന്‍ കോച് രവി ശാസ്ത്രി രംഗത്ത്. കുറ്റവാളിയെ അധികാരികള്‍ വിലക്കണമെന്നും അവനെ ഒരിക്കലും ക്രികറ്റ് മൈതാനത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ശാസ്ത്രി പറഞ്ഞു.
സംഭവത്തെ തമാശയായി കണക്കാക്കാനാകില്ലെന്നും, പ്രസ്തുത താരത്തിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയണമെന്നും ശാസ്ത്രി പറഞ്ഞു.
ഐപിഎലില്‍ മുംബൈ ഇന്‍ഡ്യന്‍സ് ടീമിനൊപ്പം കളിക്കുമ്പോള്‍ ഒരു ഹോടലിന്റെ പതിനഞ്ചാം നിലയിലെ ബാല്‍കണിയില്‍ ഒരാളെ തൂക്കിയിടുക എന്നത് തമാശയല്ല. ഇത് പോലെ ഗൗരവമായ ഒരു കാര്യം ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ആജീവനാന്ത വിലക്ക് ഏര്‍പെടുത്തണം. കുറ്റവാളിയെ ഒരിക്കലും കളിക്കാന്‍ അനുവദിക്കരുത്' എന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
രാജസ്താന്‍ റോയല്‍സ് പങ്കിട്ട ഒരു വീഡിയോയില്‍ ആര്‍ അശ്വിനോട് സംസാരിച്ച ചാഹല്‍ 2013 ലെ സംഭവം അനുസ്മരിക്കുന്നത് ഇങ്ങനെയാണ്:
'2013ല്‍ ഞാന്‍ മുംബൈ ഇന്‍ഡ്യന്‍സിനൊപ്പമായിരുന്ന സമയത്ത്, ബെന്‍ഗ്ലൂറില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനു ശേഷം ഒരു പാര്‍ടിയും ഉണ്ടായിരുന്നു, അവിടെ കുടിച്ച് ലക്ക് കെട്ട ഒരു കളിക്കാരന്‍, അവന്റെ പേര് ഞാന്‍ പറയുന്നില്ല, അവന്‍ എന്നെ ഒരുപാട് നേരം നോക്കിയിരുന്നു, എന്നിട്ട് എന്നെ വിളിച്ചു, അതിന് ശേഷം എന്നെ എടുത്ത് അവന്‍ ബാല്‍കണിയില്‍ തൂക്കി. എന്റെ കൈകള്‍ അവന്റെ കഴുത്തിന് പിന്നില്‍ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.
പിടി നഷ്ടപ്പെട്ടാല്‍, താഴെ വീണേനെ. പെട്ടെന്ന് അവിടെയുണ്ടായിരുന്ന പലരും വന്ന് സഹായിച്ചു. അതിനിടെ ഞാന്‍ മയങ്ങിപ്പോയി, അവരെനിക്ക് വെള്ളം തന്നു. ഈ സംഭവങ്ങളെല്ലാം നടന്നത് 15-ാം നിലയിലായിരുന്നു. അതിന് ശേഷം എവിടെയെങ്കിലും പോകുമ്പോള്‍ നമ്മള്‍ എത്രത്തോളം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍, ഞാന്‍ താഴെ വീഴുമായിരുന്നു.'
ഈ വര്‍ഷമാദ്യം റോയല്‍ ചലന്‍ജേഴ്‌സ് ബെന്‍ഗ്ലൂര്‍ പ്രസിദ്ധീകരിച്ച ഒരു പോഡ് കാസ്റ്റില്‍ 2011-ല്‍ ഉണ്ടായ ശാരീരിക പീഡനത്തിന്റെ മറ്റൊരു അനുഭവവും ചാഹല്‍ പങ്കുവച്ചിരുന്നു.
അന്ന് മുംബൈ ഇന്‍ഡ്യന്‍സ് ടീമംഗങ്ങളായ ആന്‍ഡ്രൂ സൈമണ്ട് സും ജെയിംസ് ഫ്രാങ്ക് ളിനും ചേര്‍ന്ന് തന്നെ കെട്ടിയിട്ട് വായില്‍ ടേപ് ഒട്ടിച്ച ശേഷം ഒരു മുറിയില്‍ ഉപേക്ഷിച്ചെന്ന് ലെഗ് സ്പിന്നര്‍ പറഞ്ഞിരുന്നു. 2011 ല്‍ മുംബൈ ഇന്‍ഡ്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോഴാണ് സംഭവമെന്നും താരം പറഞ്ഞിരുന്നു.
'ഞങ്ങള്‍ ചെന്നൈയിലായിരുന്നു. സൈമണ്ട്സ് അന്ന് ധാരാളം ജ്യൂസ് കഴിച്ചിരുന്നു. അവന്‍ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അവനും ജെയിംസ് ഫ്രാങ്ക് ളിനും ഒരുമിച്ചു ചേര്‍ന്ന് എന്റെ കൈകളും കാലുകളും കെട്ടിയിട്ട് ഒരു മുറിക്കുള്ളിലാക്കി. പാര്‍ടി കഴിഞ്ഞ് എല്ലാവരും പോയി, എന്നെ അവര്‍ മറന്നു. രാവിലെ ഒരാള്‍ മുറി വൃത്തിയാക്കാന്‍ വന്നപ്പോള്‍ എന്നെ കാണുകയും മറ്റുള്ളരെ വിളിച്ച് കെട്ടഴിച്ച് സ്വതന്ത്രനാക്കുകയുമായിരുന്നു' എന്നായിരുന്നു ചാഹലിന്റെ അന്നത്തെ വെളിപ്പെടുത്തല്‍.
ചാഹലിന്റെ തുടര്‍ച്ചയായ പീഡന വെളിപ്പെടുത്തലുകള്‍ മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രികറ്റിനും താരങ്ങള്‍ക്കും ആകെ നാണക്കേടായിരിക്കുകയാണ്.
Keywords: Ravi Shastri reacts after Yuzvendra Chahal reveals he was bullied in 2013: Life ban on offender, New Delhi, News, Sports, Cricket, IPL, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.