സെമിഫൈനല്‍ പോരാട്ടത്തിനിടെ കസഖ് സ്ഥാന്‍ താരം വലതുകയ്യില്‍ കടിച്ചു മുറിവേല്‍പിച്ചു; പരാതി നല്‍കാത്തത് മാപ്പുപറഞ്ഞതിനാലാണെന്ന് വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ
Aug 14, 2021, 18:30 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.08.2021)ടോക്യോ ഒളിംപിക്‌സ് ഗുസ്തിയിലെ സെമിഫൈനല്‍ പോരാട്ടത്തിനിടെ കസഖ്സ്ഥാന്‍ താരം വലതുകയ്യില്‍ കടിച്ചു മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതകരണവുമായി ഇന്‍ഡ്യയുടെ വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ.
രവികുമാറിന്റെ പ്രതികരണം ഇങ്ങനെ;
'എനിക്കു വിവാദങ്ങളില്‍ താല്‍പര്യം ഇല്ല. മത്സരത്തില്‍ ശ്രദ്ധിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. മത്സരത്തിന്റെ പിറ്റേന്നു കസഖ്സ്ഥാന്‍ താരം നൂറിസ്ലാം സനായേവ് എന്നെ വന്നു കണ്ടു മാപ്പു പറഞ്ഞിരുന്നു. അതിനാലാണു പരാതി നല്‍കാതിരുന്നത്,' എന്ന് രവികുമാര്‍ ദഹിയ പറഞ്ഞു.
രവികുമാര്‍ പരാതി നല്‍കിയിരുന്നെങ്കില്‍ എതിരാളിയെ മുറിവേല്‍പിച്ച കുറ്റത്തിനു ടോക്യോ ഒളിംപിക്‌സില്‍നിന്നു തന്നെ സനായേവിനെ വിലക്കാന്‍ സാധ്യത ഉണ്ടായിരുന്നു. രവികുമാര്‍ പരാതിപ്പെടാതിരുന്നതോടെ വെങ്കലത്തിനായി മത്സരിക്കാന്‍ അവസരം ലഭിച്ച സനായേവ് ടോക്യോയില്‍ നിന്നു വെങ്കല മെഡലുമായി മടങ്ങുകയും ചെയ്തു. ഗോദയില്‍ ഇറങ്ങിയാല്‍ പിന്നെ വലുപ്പച്ചെറുപ്പം ഇല്ലെന്നും എല്ലാ ഗുസ്തിക്കാരും ഒരുപോലെതന്നെയാണെന്നും രവികുമാര്‍ ദഹിയ പറഞ്ഞു.
'ഒളിംപിക്‌സില്‍ മെഡല്‍ നേടുക എന്നതാണ് എല്ലാ ഗുസ്തി താരങ്ങളുടെയും സ്വപ്നം. എതിരാളിയെ ക്ഷീണിപ്പിക്കാനാണു അവിടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി കൂടുതല്‍ പരിശീലിക്കും. ഗോദയില്‍ സഹിഷ്ണുത കൈവിടാതിരിക്കുക എന്നതാണു പ്രധാനം,' എന്നും രവികുമാര്‍ പറഞ്ഞു.
ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കോണ്‍ക്ലേവിലാണ് രവികുമാറിന്റെ പ്രതികരണം. ഫ്രീ സ്‌റ്റൈല്‍ 57 കിലോഗ്രം പുരുഷ വിഭാഗം സെമിഫൈനല്‍ മത്സരത്തിലാണു സനായേവ് രവികുമാറിനെ കടിച്ചു പരിക്കേല്‍പിച്ചത്. സനായേവിനെ മലര്‍ത്തിയടിച്ചു രവികുമാര്‍ മത്സരം ജയിച്ചിരുന്നു.
രവികുമാറിന്റെ പ്രതികരണം ഇങ്ങനെ;
'എനിക്കു വിവാദങ്ങളില്‍ താല്‍പര്യം ഇല്ല. മത്സരത്തില്‍ ശ്രദ്ധിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. മത്സരത്തിന്റെ പിറ്റേന്നു കസഖ്സ്ഥാന്‍ താരം നൂറിസ്ലാം സനായേവ് എന്നെ വന്നു കണ്ടു മാപ്പു പറഞ്ഞിരുന്നു. അതിനാലാണു പരാതി നല്‍കാതിരുന്നത്,' എന്ന് രവികുമാര്‍ ദഹിയ പറഞ്ഞു.
രവികുമാര്‍ പരാതി നല്‍കിയിരുന്നെങ്കില്‍ എതിരാളിയെ മുറിവേല്‍പിച്ച കുറ്റത്തിനു ടോക്യോ ഒളിംപിക്‌സില്‍നിന്നു തന്നെ സനായേവിനെ വിലക്കാന്‍ സാധ്യത ഉണ്ടായിരുന്നു. രവികുമാര്‍ പരാതിപ്പെടാതിരുന്നതോടെ വെങ്കലത്തിനായി മത്സരിക്കാന്‍ അവസരം ലഭിച്ച സനായേവ് ടോക്യോയില്‍ നിന്നു വെങ്കല മെഡലുമായി മടങ്ങുകയും ചെയ്തു. ഗോദയില്‍ ഇറങ്ങിയാല്‍ പിന്നെ വലുപ്പച്ചെറുപ്പം ഇല്ലെന്നും എല്ലാ ഗുസ്തിക്കാരും ഒരുപോലെതന്നെയാണെന്നും രവികുമാര്‍ ദഹിയ പറഞ്ഞു.
'ഒളിംപിക്‌സില്‍ മെഡല്‍ നേടുക എന്നതാണ് എല്ലാ ഗുസ്തി താരങ്ങളുടെയും സ്വപ്നം. എതിരാളിയെ ക്ഷീണിപ്പിക്കാനാണു അവിടെ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി കൂടുതല്‍ പരിശീലിക്കും. ഗോദയില്‍ സഹിഷ്ണുത കൈവിടാതിരിക്കുക എന്നതാണു പ്രധാനം,' എന്നും രവികുമാര്‍ പറഞ്ഞു.
Keywords: Ravi Kumar Dahiya opens up on Nurislam Sanayev s bite, New Delhi, News, Sports, Tokyo-Olympics-2021, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.