ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു; വിരമിച്ചശേഷം താരം ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഇത് 2-ാം തവണ

 


മുംബൈ: (www.kvartha.com 20.05.2021) ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. നിലവില്‍ നാഷണല്‍ ക്രികെറ്റ് അക്കാദമിയുടെ മേധാവിയാണ് ദ്രാവിഡ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും ദ്രാവിഡിനെ പരിശീലക ചുമതലയേല്‍പ്പിക്കുന്ന കാര്യത്തില്‍ ധാരണയായതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ആറ് മത്സരമാണ് കളിക്കാന്‍ ഉള്ളത്. വിരമിച്ച ശേഷം ഇത് രണ്ടാം തവണയാണ് രാഹുല്‍ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു; വിരമിച്ചശേഷം താരം ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഇത് 2-ാം തവണ

2014ലെ ഇന്‍ഗ്ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ എ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ടന്റായി ദ്രാവിഡ് ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡും ബൗളിങ് പരിശീലകന്‍ ഭരത് അരുണും ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇന്‍ഗ്ലന്‍ഡിലാവുമെന്നതിനാലാണ് ദ്രാവിഡിന് അവസരം ലഭിച്ചിരിക്കുന്നത്.

ദ്രാവിഡിനൊപ്പം സഹായത്തിന് ദേശീയ ക്രികെറ്റ് അക്കാദമിയിലെ മറ്റു പരിശീലകരുടെയും സേവനം ഉറപ്പാക്കും. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ബോളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെയാകും ബോളിങ് പരിശീലകനെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന, ടി20 മത്സരങ്ങള്‍ക്ക് ഇന്ത്യ യുവതാരങ്ങളുടെ ടീമിനെയാണ് അയക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശമനുസരിച്ച് ജൂലൈ 13, 16, 19 തീയതികളിലായാണ് ഇന്ത്യ ശ്രീലങ്കയിലെത്തി മൂന്ന് ഏകദിനങ്ങള്‍ കളിക്കുക. ജൂലൈ 22, 24, 27 തീയതികളിലായി ട്വന്റി20 മത്സരങ്ങളും കളിക്കും.

ഇതിനു മുന്നോടിയായി ജൂലൈ അഞ്ചിന് ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തും വിധമാണ് ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്. അവിടെ ഒരാഴ്ച നീളുന്ന ക്വാറന്റൈനുണ്ടാകും. ഇതില്‍ മൂന്നു ദിവസം കര്‍ശനമായ ക്വാറന്റൈനും ശേഷിക്കുന്ന നാലു ദിവസം പരിശീലിക്കാന്‍ സൗകര്യമൊരുക്കിയുള്ള ക്വാറന്റൈനുമാണ് ഉദ്ദേശിക്കുന്നത്. പര്യടനം പൂര്‍ത്തിയാക്കി ജൂലൈ 28ന് ഇന്ത്യന്‍ ടീം തിരികെയെത്തും.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ശേഷം ഇന്‍ഗ്ലന്‍ഡ് പരമ്പരയ്ക്കായി അവിടെ തുടരും. മൂന്ന് ഏകദിന മത്സരവും മൂന്ന് ട്വന്റി20 മത്സരവും ആണ് ശ്രീലങ്കയില്‍ കളിക്കാന്‍ ഉള്ളത്.

Keywords:  Rahul Dravid to coach Team India for Sri Lanka tour, Mumbai, News, Cricket, Sports, Rahul Dravid, Srilanka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia