ന്യൂഡല്‍ഹി: കളത്തിലും കളത്തിന് പുറത്തും ജന്റില്‍മാന്‍ ക്രിക്കറ്ററാണ് രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ഈ വന്‍മതില്‍ ഒരു തമാശക്കാരനും മികച്ച മിമിക്രിക്കാരന്‍ കൂടിയാണെന്നറിഞ്ഞാലോ. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ശബ്ദം അനുകരിക്കാന്‍ താന്‍് മിടുക്കനാണെന്ന് ദ്രാവിഡ് വെളിപ്പെടുത്തി.
സച്ചിനെ അനുകരിച്ച് മിമിക്രി കാണിച്ച രാഹുലിന്റെ വീഡിയോ യുട്യൂബില്‍ ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു. ക്രിക്കറ്റ് കണ്‍ട്രി ഡോട്ട്‌കോം യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദിവസങ്ങള്‍ക്കകം തന്നെ ആയിക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.ഖാലിദ് അന്‍സാരി രചിച്ച ബോണ്‍ ടു ബാറ്റ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സച്ചിനെ ദ്രാവിഡ് അനുകരിച്ചത്.
സച്ചിന്‍ ജനിച്ചതു തന്നെ ബാറ്റ് ചെയ്യാനാണെന്ന് പറഞ്ഞ ദ്രാവിഡ് അദ്ദേഹത്തിന്റെ ബൗളറെന്ന നിലയിലുള്ള സംഭാവനകളെ കുറിച്ച് സംസാരിക്കവേയാണ് ശബ്ദം അനുകരിച്ചത്.
Key Words: Rahul Dravid , Monotony , Sachin Tendulkar, Khalid A-H Ansari, Sachin: Born to Bat, Clayton Murzello, Cricket Club of India, Sanjay Manjrekar , Sachin, Sachin and Dravid, Journalist, Harsha Bhogle , YouTube, Cricket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.