Raheem Sterling | 'വീട് ആക്രമിക്കപ്പെട്ടു'; ഖത്വര്‍ ലോകകപില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ് നാട്ടിലേക്ക് മടങ്ങി; തിരിച്ചെത്തുന്ന കാര്യത്തില്‍ സംശയം
Dec 5, 2022, 12:21 IST
ADVERTISEMENT
ദോഹ: (www.kvartha.com) ഖത്വര്‍ ലോകകപില്‍ നിന്ന് റഹീം സ്റ്റെര്‍ലിങ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ പ്രീ ക്വാര്‍ടറില്‍ സെനഗലിനെ നേരിട്ടപ്പോള്‍ ഇന്‍ഗ്ലന്‍ഡ് ടീമില്‍ സ്റ്റെര്‍ലിങ് ഉണ്ടായിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊണ്ടാണ് താരം സ്വദേശത്തേക്ക് മടങ്ങിയതെന്നാണ് വിവരം.
വിദേശ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത് സ്റ്റെര്‍ലിങ്ങിന്റെ വീട് ആക്രമിക്കപ്പെട്ടുവെന്നാണ്. കുടുംബം സ്വത്തിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ സമയത്ത് ആയുധധാരികളായ ചില നുഴഞ്ഞുകയറ്റക്കാര്‍ സ്റ്റെര്‍ലിങിന്റെ വീട് തകര്‍ത്തുവെന്നാണ് റിപോര്‍ട്. ഇക്കാരണം കൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഈ സമയം കുടുംബത്തോടൊപ്പം വേണമെന്ന ചിന്തയിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഇനി ഖത്വറിലേക്ക് തിരിച്ചെത്തുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടില്ല.
വേണ്ടുവോളം സമയമെടുക്കാന്‍ ഇന്‍ഗ്ലന്‍ഡ് കോച് ഗരേത് സൗത്ഗേറ്റും പറഞ്ഞിട്ടുണ്ട്. സ്റ്റെര്‍ലിങ്ങിന്റെ കൂടെയാണ് മനസെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്നും വ്യക്താക്കി. സ്റ്റെര്‍ലിങിന്റെ അഭാവം ടീമിനെ ഒരുപാട് ബാധിക്കാനിടയില്ല. ഗ്രൂപ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനായി ഇറങ്ങിയ റാഷ്ഫോര്‍ഡ് രണ്ട് ഗോളും നേടിയിരുന്നു.
ഗ്രൂപ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെര്‍ലിങ് ഉണ്ടായിരുന്നെങ്കിലും മൂന്നാം മത്സരത്തിലാണ് താരം പങ്കെടുക്കാതിരുന്നത്. പ്രീ ക്വാര്‍ടറില്‍ സെനഗലിനെതിരെ റാഷ്ഫോര്‍ഡും കളിച്ചിരുന്നില്ല. പകരം ബുകായോ സാകയാണ് കളത്തിലെത്തിയത്. സാക ഒരു ഗോള്‍ നേടുകയും ചെയ്തു.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്‍ഗ്ലന്‍ഡിന്റെ ജയം. ഹാരി കെയ്ന്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഫില്‍ ഫോഡന്‍ രണ്ട് ഗോളിന് വഴിയൊരുക്കി. ക്വാര്‍ടറില്‍ ഫ്രാന്‍സാണ് ഇന്‍ഗ്ലന്‍ഡിന് എതിരാളികള്‍.
പോളന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ടറില്‍ കടന്നത്. എംബാപെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട് ലെവന്‍ഡോസ്‌കി പോളന്‍ഡിന്റെ ആശ്വാസ ഗോള്‍.
Keywords: News,World,international,Doha,Qatar,World Cup,FIFA-World-Cup-2022,Top-Headlines,Trending,Sports,Football,Player, Raheem Sterling To Return Home From Qatar World Cup After Armed Break-in: Reports
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

