സിംബാബ്‌വേ പര്യടനം; ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും

 


ഡെല്‍ഹി: (www.kvartha.com 29/06/2015) സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക രഹാനെ നയിക്കും. പതിനഞ്ചംഗ ടീമില്‍ നിന്ന് മുന്‍നിര താരങ്ങളായ എം.എസ്.ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍.അശ്വിന്‍, ഉമേഷ് യാദവ്, ശീഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമമനുവദിച്ചിട്ടുണ്ട്.

അതേസമയം ടീമില്‍ നിന്നും ദീര്‍ഘനാളായി വിട്ടുനിന്നിരുന്ന  ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, റോബിന്‍ ഉത്തപ്പ എന്നിവര്‍ തിരിച്ചെത്തി. സിംബാബ്‌വെയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളുമാണ് കളിക്കുക.

ഇന്ത്യയ്ക്കുവേണ്ടി 15 ടെസ്റ്റും 55 ഏകദിനവും കളിച്ച രഹാനെ ഇതാദ്യമായാണ് നായകപദവിയിലെത്തുന്നത്. ടെസ്റ്റില്‍ 1175 റണ്‍സും ഏകദിനത്തില്‍ 1593 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം പതിനഞ്ചംഗ ടീമില്‍ സെപ്ഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ല. സംപ്രേഷണാവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പര്യടനം റദ്ദാക്കാന്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

എന്നാല്‍ ഐസിസി വാര്‍ഷിക യോഗത്തില്‍ സിംബ്ബാവെ ക്രിക്കറ്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ ടീം ധാരണയിലെത്തുകയായിരുന്നു. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെയും സെലക്ടര്‍മാര്‍ തെരഞ്ഞടെുത്തു.

ഏകദിന ടീം: അജിങ്ക രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍ സിംഗ്, അക്‌സര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, റോജര്‍ ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ.

സിംബാബ്‌വേ പര്യടനം; ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കുംഇന്ത്യ എ ടീം: ചേതേശ്വര്‍ പൂജാര(ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, അഭിനവ് മുകുന്ദ്, കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, നമാന്‍ ഓജ, വിജയ് ശങ്കര്‍, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ, ശ്രദ്ധുല്‍ ഠാക്കൂര്‍, വരുണ്‍ ആരോണ്‍, അഭിമന്യു മിഥുന്‍, ഉമേഷ് യാദവ്, ശ്രേസയ് ഗോപാല്‍, ബാബ അപരാജിത്. രാഹുല്‍ ദ്രാവിഡാണ് എ ടീമിന്റെ  പരിശീലകന്‍.

Also Read: 
വെളിച്ചെണ്ണയിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് ഓയില്‍മില്‍ ഉടമകള്‍

Keywords:  Rahane to lead second-string side in Zimbabwe, New Delhi, Australia, Conference, South Africa, Mahendra Singh Dhoni, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia