Yuzvendra Chahal | യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും വേര്‍പിരിയുന്നുവോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഇന്‍ഡ്യന്‍ താരം
Aug 19, 2022, 13:38 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ചയായിരുന്നു. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്ന് ചാഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. പിന്നാലെ 'ന്യൂ ലൈഫ് ലോഡിങ്' എന്ന് ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തു.
ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതായുമുള്ള അപ്ഡേറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വരികയും ചെയ്തു. ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ട്വിറ്റര്‍ പേജിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിട്ടിയില്ലെന്നും മൂന്നു വ്യാജ അകൗണ്ടുകളാണ് ഇതിന് പിന്നിലെന്നും എഎന്‍ഐ സ്ഥിരീകരിച്ചു.
ഇപ്പോള്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡ്യന്‍ ടീം ലെഗ് സ്പിന്നര്‍. ഞങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ദയവും ചെയ്ത് ഇതു അവസാനിപ്പിക്കണമെന്നും എല്ലാവരിലേക്കും സ്നേഹവും പ്രകാശവുമെത്തിക്കൂ എന്നും ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഇരുവര്‍ക്കും ഒരുപാട് ഫോളോവേഴ്സുണ്ട്. ഇരുവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകളും വൈറലാണ്. നിലവില്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ് ക്രികറ്റിനായുള്ള തയാറെടുപ്പിലാണ് ചാഹല്‍.
Keywords: 'Put An End To It': Cricketer Yuzvendra Chahal Refutes Divorce Rumours With Dhanashree Verma, New Delhi, News, Social Media, Cricket, Sports, Trending, National.Please note: All three are fake accounts impersonating ANI. No such news has been flashed. pic.twitter.com/rIRwhzneit
— ANI (@ANI) August 18, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

