പ്രമുഖ കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു; പി ടി ഉഷ ഉള്‍പെടെയുള്ളവരുടെ പരിശീലകനായിരുന്നു

 


കോഴിക്കോട്: (www.kvartha.com 19.08.2021) പ്രശസ്ത കായിക പരിശീലകനായ ഒ എം നമ്പ്യാര്‍ (90) അന്തരിച്ചു. ഒളിംപ്യന്‍ പി ടി ഉഷ ഉള്‍പെടെയുള്ളവരുടെ പരിശീലകനായ ഇദ്ദേഹം പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്. ഇന്‍ഡ്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. പി ടി ഉഷയുടെ പരിശീലകനെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സില്‍ പി ടി ഉഷയുടെ പരിശീലകനായിരുന്നു.

പ്രമുഖ കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു; പി ടി ഉഷ ഉള്‍പെടെയുള്ളവരുടെ പരിശീലകനായിരുന്നു

Keywords:  PT Usha’s coach OM Nambiar passes away, Kozhikode, News, Sports, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia