Injury | നെയ്മറിന് വീണ്ടും പരുക്ക്; ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് അറിയിച്ച് പിഎസ്ജി
Mar 7, 2023, 14:37 IST
ബ്രസീലിയ: (www.kvartha.com) പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപര്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ വീണ്ടും പരുക്കേറ്റു. സീസണിലെ ബാക്കി മത്സരങ്ങള്‍ നെയ്മറിന് നഷ്ടമാകും. താരം ശസ്ത്രക്രിയക്ക് വിധേയനാകാന്‍ തീരുമാനിച്ചെന്നും ചുരുങ്ങിയത് അടുത്ത നാല് മാസം കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വരുമെന്നും ക്ലബ് പാരീസ് സെയ്ന്റ് ജര്‍മൈന്‍ ഔദ്യോഗികമായി അറിയിച്ചു.
കണങ്കാലിനേറ്റ പരുക്കാണ് താരത്തിനെ കളികളത്തിന് പുറത്തിരുത്തിയത്. ഫെബ്രുവരിയില്‍ ലീഗില്‍ ലിലേക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരുക്കേറ്റത്. ഇതോടെ ഈ സീസണില്‍ നെയ്മര്‍ ഇനി ബൂട് കെട്ടില്ലെന്ന് വ്യക്തമായി.
ഫെബ്രുവരിയില്‍ അവസാനമായി ഇടതു കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് പിഎസ്ജിയുടെ മെഡികല്‍ സംഘം താരത്തിനോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടത്. ദോഹയില്‍വെച്ചാണ് താരത്തിന്റെ ശസ്ത്രക്രിയ നടക്കുക.
2018-19 സീസണിന് ശേഷം ഏറ്റവും മികച്ച പ്രകടനമാണ് നെയ്മര്‍ ഈ സീസണില്‍ ഇതുവരെ കാഴ്ചവെച്ചത്. 18 ഗോളുകളും 16 അസിസ്റ്റുകളും താരം ഈ സീസണില്‍ ഇതുവരെ നേടിയിട്ടുണ്ട്. നെയ്മറിന്റെ അഭാവം ബയേണ്‍ മ്യൂനികുമായുള്ള പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നോക് ഔട് റൗന്‍ഡിന്റെ ഫലത്തെ സ്വാധീനിക്കും എന്ന് തീര്‍ച്ചയാണ്.
Keywords: News,World,international,Brazil,Sports,Football,Players,Player,Neymar,Injured,Health,Health & Fitness,Top-Headlines,Latest-News, PSG’s Neymar out for rest of season with ankle ligament injury
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.