ഇത് ഒരു മാസമല്ലേ ആയുള്ളൂ; ഞാന്‍ ലോക്ക് ഡൗണിലായിട്ട് ആറര വര്‍ഷമായെന്ന് ശ്രീശാന്ത്
May 6, 2020, 18:34 IST
കൊച്ചി: (www.kvartha.com 06.05.2020) കൊറോണ വൈറസ് വ്യാപനം നിമിത്തമുള്ള ലോക്ഡൗണ്‍ ഒരു മാസം പിന്നിട്ടതേ ഉള്ളൂവെങ്കിലും ക്രിക്കറ്റ് കരിയറില്‍ കഴിഞ്ഞ ആറര വര്‍ഷമായി താന്‍ ലോക്ഡൗണിലാണെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മുതല്‍ ബിസിസിഐയുടെ വിലക്കിനെ തുടര്‍ന്ന് ക്രിക്കറ്റ് കളിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നതിനെ പരാമര്‍ശിക്കുകയായിരുന്നു താരം.
ലോക്ഡൗണില്‍ അകപ്പെട്ട് കൊച്ചിയിലെ വീട്ടില്‍ കഴിയുന്ന ശ്രീശാന്ത് ഒരു അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തന്റെ മനസ് തുറന്നത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് കാലാവധി ഏഴു വര്‍ഷമാക്കി കുറച്ചതോടെ വരുന്ന സെപ്റ്റംബര്‍ മുതല്‍ കളത്തിലിറങ്ങാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ശ്രീശാന്ത്.
ലോക് ഡൗണിനെ കുറിച്ചുള്ള ശ്രീശാന്തിന്റെ വാക്കുകള്‍;
'എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാന്‍ എന്റെ പ്രൊഫഷന്റെ കാര്യത്തില്‍ ആറര വര്‍ഷമായി ലോക്ഡൗണിലാണ്. ഈ സമയത്ത് സിനിമയുമായും ടെലിവിഷന്‍ പരിപാടികളുമായും ബന്ധപ്പെട്ടു മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പക്ഷേ, ഞാന്‍ ഏറെ സ്‌നേഹിച്ചിരുന്ന ക്രിക്കറ്റ് എന്നില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ക്രിക്കറ്റ് മൈതാനത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെങ്കിലും വീട്ടില്‍ പരിശീലിക്കാന്‍ സ്വന്തമായൊരു സംവിധാനം തയാറാക്കി' ശ്രീശാന്ത് പറയുന്നു.
വിലക്ക് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ താന്‍ ക്രിക്കറ്റില്‍ സജീവമാകുമെന്നും ശ്രീശാന്ത് പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ സമയമത്രയും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഇപ്പോള്‍ 37 വയസ്സായെങ്കിലും കളത്തിലേക്കു തിരിച്ചെത്തുമ്പോള്‍ 25കാരന്റെ കായികക്ഷമതയോടെ കളിക്കുന്നതിനാണ് പ്രാമുഖ്യമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
'കായികക്ഷമത നിലനിര്‍ത്താന്‍ ഇക്കാലമത്രയും വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. യുവതാരങ്ങളെല്ലാം കായികക്ഷമതയുടെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ 37-ാം വയസ്സിലും 25കാരന്റെ കായികക്ഷമത നിലനിര്‍ത്താനാണ് ശ്രമം. ഞാന്‍ ക്രിക്കറ്റില്‍നിന്ന് വിലക്കപ്പെട്ട കാലത്ത് 30 വയസായിരുന്നു പ്രായം. തിരിച്ചുവരുമ്പോള്‍ 30കാരനെപ്പോലെ കളിക്കാന്‍ തന്നെയാണ് ഇഷ്ടം' എന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.
അതേസമയം പന്തില്‍ തുപ്പല്‍ പുരട്ടുന്നതുള്‍പ്പെടെയുള്ള പതിവുകള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തെ ശ്രീശാന്ത് എതിര്‍ത്തു.
'അങ്ങനെയൊരു തീരുമാനം (പന്തില്‍ തുപ്പല്‍ പുരട്ടാന്‍ പാടില്ലെന്ന) വരില്ലെന്നാണ് ഞാന്‍ കരുതുന്നത്. കാരണം തുപ്പല്‍ പുരട്ടുന്നത് നിരോധിച്ചാല്‍ റിവേഴ്‌സ് സ്വിങ് കിട്ടാതെ വരും. അല്ലെങ്കിലും ഈ പ്രതിസന്ധിക്കെല്ലാം ഒടുവില്‍ മത്സരം പുനഃരാരംഭിക്കുമ്പോള്‍ വൈറസ് ബാധയുള്ളവര്‍ എങ്ങനെയാണ് കളിക്കാനിറങ്ങുക. തീര്‍ച്ചയായും കളിക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കി പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയശേഷമാകും കളിക്കാന്‍ അനുവദിക്കുക. രോഗമില്ലാത്തവരാണ് കളിക്കുന്നതെന്നിരിക്കെ തുപ്പല്‍ പുരട്ടുന്നതില്‍ എന്താണ് പ്രശ്‌നം?' ശ്രീശാന്ത് ചോദിച്ചു.
കളിക്കളത്തിലേക്കു തിരിച്ചെത്തിക്കഴിയുമ്പോള്‍ ഏറ്റവും മികച്ച പേസ് ബോളറെന്ന നിലയിലേക്ക് ഉയരാമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Keywords: Professionally, I have been in lockdown for more than six years: S Sreesanth, Kochi, News, Cricket, IPL, Sports, Cricket, Lifestyle & Fashion, Kerala, Family, Player.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.