Pro Kabaddi League | ആരാധകര്‍ കാത്തിരുന്ന പ്രോ കബഡി ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; എപ്പോഴാണ് ആരംഭിക്കുന്നത്, മത്സര സമയം, എവിടെ കാണാം, എല്ലാ വിശദാംശങ്ങളും അറിയാം
Oct 4, 2022, 14:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആരാധകര്‍ വളരെക്കാലമായി കാത്തിരുന്ന പ്രോ കബഡി ലീഗ് (PKL) ഒമ്പതാം പതിപ്പിന് ഒക്ടോബര്‍ ഏഴ് മുതല്‍ തുടക്കമാവും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ ബാംഗ്ലൂര്‍ബെംഗ്‌ളുറു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടക്കും. നിലവില്‍ 66 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് പുറത്തുവിട്ടത്, രണ്ടാം ഘട്ട മത്സരങ്ങളുടെ ഷെഡ്യൂള്‍ ഒക്ടോബര്‍ അവസാനത്തോടെ പുറത്തുവിടുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഷെഡ്യൂള്‍:
ഒക്ടോബര്‍ ഏഴിന് നിലവിലെ ചാമ്പ്യന്മാരായ ദബാംഗ് ഡെല്‍ഹിയും യു മുംബൈയും തമ്മിലുള്ള മത്സരത്തോടെയാണ് പ്രോ കബഡി ലീഗിന്റെ ഒമ്പതാം സീസണ്‍ ആരംഭിക്കുന്നത്. ആദ്യ ദിനം രണ്ട് മത്സരങ്ങള്‍ കൂടി നടക്കും. ഇതില്‍ ബാംഗ്ലൂര്‍ ബുള്‍സ് തെലുങ്ക് ടൈറ്റന്‍സിനെയും ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് യുപി യോദ്ധാസിനെയും നേരിടും. ടൂര്‍ണമെന്റിന്റെ ആദ്യ പാദം ബാംഗ്ലൂരിലെ ശ്രീ കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അടുത്ത പാദം ഒക്ടോബര്‍ 27 മുതല്‍ പൂനെയിലെ ബാലെവാഡിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലും നടക്കും.
ഐപിഎല്‍ മാതൃകയില്‍ കബഡി:
ഐപിഎല്‍ മാതൃകയില്‍ പ്രോ കബഡി ലീഗ് 2014ലാണ് ആരംഭിച്ചത്. ആകെ 12 ടീമുകള്‍ കളിക്കാന്‍ തുടങ്ങി. ഗെയിമിനായി ധാരാളം പണവും ചിലവഴിക്കുന്നുണ്ട്. 2.26 കോടി രൂപയ്ക്കാണ് പവന്‍ ഷെരാവത്തിനെ തമിഴ് തലൈവാസിന്റെ ടീം സ്വന്തമാക്കിയത്. ഇതോടെ പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി പവന്‍ മാറി. ഈ ലീഗില്‍ രണ്ട് കോടിയിലധികം വിലയ്ക്ക് വില്‍ക്കപ്പെടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് ഒരു കോടിക്ക് മുകളില്‍ വിറ്റുപോയതെങ്കില്‍ ഇത്തവണ നാല് താരങ്ങള്‍ക്ക് ഒരു കോടിയിലധികം ലഭിച്ചു.
മത്സരങ്ങളുടെ സമയം:
ആദ്യ മത്സരം വൈകിട്ട് 7.30ന് ആരംഭിക്കും
രണ്ടാം മത്സരം രാത്രി 8.30ന്
മൂന്നാമത്തേത് രാത്രി 9.30ന്.
ഏത് ചാനല്‍ സംപ്രേക്ഷണം ചെയ്യും?
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ഡി ഉള്‍പെടെയുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍കില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.
തത്സമയം ഓണ്‍ലൈനില്‍:
Dinsey+HotStar, Jio TV ആപ് മത്സരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യും.

Keywords: Latest-News, National, Dinsey+HotStar, Jio TV, Kabaddi, Pro-Kabaddi-League, Sports, Top-Headlines, Pro Kabaddi League 2022, Pro Kabaddi League 2022: When is PKL starting, match timings & where to watch. All details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.