പ്രീമിയര്‍ ലീഗ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ഷമാപണം വിലപ്പോയില്ല; ആരാധകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം

 



ലന്‍ഡന്‍: (www.kvartha.com 11.04.2022) മാന്‍ജസ്റ്റര്‍ യുനൈറ്റഡ് സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എവര്‍ടണ്‍ ആരാധകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം. എവര്‍ടണെതിരെ മാന്‍ജസ്റ്റര്‍ തോറ്റതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഫോടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ താരം എറിഞ്ഞുടച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരുന്നു. വിഷമകരമായ നിമിഷങ്ങളില്‍ വികാരങ്ങള്‍ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ലെന്നായിരുന്നു ക്ഷമചോദിച്ച് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'നമ്മള്‍ എല്ലായ്പ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം, മനോഹരമായ ഗെയിമിനെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും മാതൃകയാക്കണം. എന്റെ പൊട്ടിത്തെറിക്ക് ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി. 

എന്നാല്‍ താരം എവര്‍ടണ്‍ ആരാധകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. 'ഉച്ചയ്ക്ക് 2:30 ന് കളിക്കാര്‍ പിച് വിടുമ്പോള്‍ ഒരു ആണ്‍കുട്ടിയെ എവേ ടീമിലൊരാള്‍ മര്‍ദിച്ചതായി റിപോര്‍ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുകയാണ്. എവര്‍ടണ്‍ ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ വിപുലമായ സാക്ഷി വിസ്താരങ്ങള്‍ നടത്തുകയും ചെയ്യുന്നു'-മേഴ്‌സിസൈഡ് പൊലീസ് പറഞ്ഞു.      

പ്രീമിയര്‍ ലീഗ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ഷമാപണം വിലപ്പോയില്ല; ആരാധകന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം


ഇന്‍ഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്തി ചാംപ്യന്‍സ് ലീഗ് സാധ്യത നിലനിര്‍ത്താമെന്ന മാന്‍ജസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് എവര്‍ടണ്‍ മങ്ങലേല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാങ്ക് ലാംപാര്‍ഡിന്റെ ടീം യുനൈറ്റഡിനെ മറികടന്നത്. തുടര്‍ പരാജയങ്ങളുമായി തരംതാഴ്ത്തല്‍ മേഖലയുടെ പരിസരത്ത് നില്‍ക്കുന്ന എവര്‍ടണിന് അത് വിജയത്തിളക്കമായിരുന്നു.

27-ാം മിനിറ്റില്‍ യുവതാരം ആന്റണി ഗോര്‍ഡനാണ് നിര്‍ണായക ഗോള്‍ നേടിയത്. സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാന്‍ഡസുമൊക്കെ അണിനിരന്ന യുനൈറ്റഡ് സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും എവര്‍ടണ്‍ പ്രതിരോധവും ഗോളി ജോര്‍ഡന്‍ പിക്‌ഫോഡും വഴങ്ങിയില്ല. 31 മത്സരങ്ങളില്‍ 51 പോയന്റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്.

Keywords:  News, World, International, Sports, Cricket, Player, Enquiry, Police, Social-Media, Manchester City, England, Cristiano Ronaldo, Top-Headlines, Premier League: Police Investigate After Cristiano Ronaldo Knocks Phone From Fan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia