മഹാഭാരതം സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു
Feb 8, 2022, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 08.02.2022) മഹാഭാരതം സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസായിരുന്നു.
70 കളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ആറര അടിയിലേറെ പൊക്കവും വലിയ ആകാരവുമുള്ള പ്രവീണ്‍ കുമാര്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏറെയും ഒരേപോലെയുള്ള വിലന് വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്ത് തിളങ്ങിയത്.

അഭിനയിച്ച സിനിമകളില്‍ അമിതാഭ് ബച്ചന് നായകനായ ഷെഹന്‍ഷായാണ് ഏറ്റവും ശ്രദ്ധേയ ചിത്രം. മഹാഭാരതം സീരിയലിലെ ഭീമന്റെ റോള്‍ ആണ് അവതരിപ്പിച്ചവയില്‍ ഏറ്റവും ശ്രദ്ധേയം.
അഭിനയരംഗത്തേക്ക് എത്തുന്നതിന് മുന്‍പ് സ്പോര്‍ട്സ് താരം എന്ന നിലയില്‍ പേരെടുത്ത പ്രവീണ്‍ കുമാര്‍ സോബ്തി അര്‍ജുന അവാര്‍ഡ് ജേതാവുമാണ്. ഹാമര്‍ ത്രോയും ഡിസ്കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങള്‍. ഈ ഇനങ്ങളില്‍ ഇന്‍ഡ്യയ്ക്കുവേണ്ടി നാല് ഏഷ്യന്‍ മെഡലുകള്‍ നേടിയിട്ടുള്ള പ്രവീണ്‍ കുമാര്‍ രണ്ട് ഒളിംപിക്സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. സ്പോര്‍ട്സിലെ മികവ് പരിഗണിച്ച് ബിഎസ്എഫില്‍ ഡെപ്യൂടി കമാന്‍ഡന്റ് ആയി നിയമനവും ലഭിച്ചിരുന്നു.
2013 ല്‍ ഡെല്‍ഹിയിലെ വസിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി ടികറ്റില്‍ അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.