റിക്കി പോണ്ടിംഗ് വിരമിക്കുന്നു

 


റിക്കി പോണ്ടിംഗ് വിരമിക്കുന്നു
പെര്‍ത്ത്:     ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ റിക്കി പോണ്ടിംഗ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പെര്‍ത്തില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റിന് ശേഷമായിരിക്കും പോണ്ടിംഗ് വിമരിക്കുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍നായകന്‍ കൂടിയായ പോണ്ടിംഗ്.

സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പോണ്ടിംഗ് വിരമിക്കല്‍ തീരുമാനത്തിലെത്തിയത്. പെര്‍ത്ത് ടെസ്റ്റോടെ പോണ്ടിംഗ് സ്റ്റീവ് വോയുടെ 168 മത്സരങ്ങള്‍ക്കൊപ്പമെത്തും. ഡിസംബറില്‍ 38 വയസാവുന്ന പോണ്ടിംഗ് ടെസ്റ്റില്‍ 13,336 റണ്‍സെടുത്തിട്ടുണ്ട്. 41 സെഞ്ച്വറികളും 62 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. 375 ഏകദിനങ്ങളില്‍ നിന്ന് 30 സെഞ്ച്വറികളോടെ 13704 റണ്‍സാണ് പോണ്ടിംഗിന്റെ സമ്പാദ്യം.

SUMMARY: The second-highest run scorer in Test history announced his decision to teammates this morning, and then to the media at a press conference at the WACA in Perth.

Key Words: Ricky Ponting, Test history , WACA, Perth, Australian , Ponting, Third Test , South Africa,Steve Waugh,Test matches, Australian cricket, Australian run-scorer, Sir Donald Bradman, Tasmanian ,Test runs t, Sachin Tendulka, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia