National Sports Day | 'സ്പോര്‍ട്സിന് ഇന്‍ഡ്യയിലുടനീളം പ്രചാരം ലഭിക്കട്ടെ'; ദേശീയ കായിക ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പിച്ചു
Aug 29, 2022, 10:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഹോകിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ധ്യാന്‍ ചന്ദ് എന്ന ഹോകി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാന്‍ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്‍ഡ്യ ദേശീയ കായികദിനമായി ആചരിക്കുന്നത്.
ഈ ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇതിഹാസ ഇന്ത്യന്‍ ഹോകി താരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പിച്ചു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു: 'ദേശീയ കായിക ദിനത്തില്‍ ആശംസകളും മേജര്‍ ധ്യാന്‍ചന്ദ് ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആദരാഞ്ജലികളും. സമീപ വര്‍ഷങ്ങള്‍ കായികരംഗത്ത് മികച്ചതാണ്. ഈ പ്രവണത തുടരട്ടെ. സ്പോര്‍ട്സിന് ഇന്ത്യയിലുടനീളം പ്രചാരം ലഭിക്കട്ടെ.'
ഇന്‍ഡ്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിംപിക്‌സ് ഹോകിയില്‍ സ്വര്‍ണ മെഡല്‍ നേടിത്തന്ന താരമാണ് ധ്യാന്‍ ചന്ദ്. ധ്യാന്‍ചന്ദിന്റെ കാലം ഇന്‍ഡ്യന്‍ ഹോകിയുടെ സുവര്‍ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിടീഷ് പട്ടാളത്തില്‍ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്‍ഡ്യന്‍ സര്‍കാര്‍ സ്വാതന്ത്ര്യാനന്തരം പട്ടാളത്തില്‍ മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.
Keywords: News,National,India,Sports,Player,Prime Minister,Narendra Modi,Twitter,Social-Media,Top-Headlines, PM Modi greets sportspersons on National Sports DayGreetings on National Sports Day and tributes to Major Dhyan Chand Ji on his birth anniversary.
— Narendra Modi (@narendramodi) August 29, 2022
The recent years have been great for sports. May this trend continue. May sports keep gaining popularity across India. pic.twitter.com/g04aqModJT
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.