Unsold Players | ഐപിഎല്‍ ലേലം: അടിസ്ഥാന വില 2 കോടി രൂപ വരെ, പക്ഷേ സ്വന്തമാക്കാന്‍ ആരുണ്ട്? വില്‍ക്കപ്പെടാതെ പോയേക്കാവുന്ന ചില താരങ്ങള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഐപിഎല്‍ ലേലത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 23 ന് കൊച്ചിയിലാണ് ലേലം നടക്കുന്നത്. കരുത്തരായ ചില താരങ്ങളെ ടീമില്‍ ഉള്‍പെടുത്താനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഫ്രാഞ്ചൈസികളും. ഈ ഐപിഎല്‍ മിനി ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയേക്കാവുന്ന ചില താരങ്ങളുണ്ട്. അതിന് പ്രത്യേക കാരണവുമുണ്ട്. അങ്ങനെയുള്ള ചിലരെ പരിശോധിക്കാം.
           
Unsold Players | ഐപിഎല്‍ ലേലം: അടിസ്ഥാന വില 2 കോടി രൂപ വരെ, പക്ഷേ സ്വന്തമാക്കാന്‍ ആരുണ്ട്? വില്‍ക്കപ്പെടാതെ പോയേക്കാവുന്ന ചില താരങ്ങള്‍

അജിങ്ക്യ രഹാനെ:

ലേലത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അജിങ്ക്യ രഹാനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായാണ് രഹാനെയെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം കെകെആറിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 133 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്, അതിനാല്‍ ആദ്യ ഇലവനില്‍ നിന്ന് പുറത്തായി. കെകെആറിന് മുമ്പ് മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും വേണ്ടി രഹാനെ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 158 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 4074 റണ്‍സ് നേടിയിട്ടുണ്ട്.

ജേസണ്‍ റോയ്:

ഇംഗ്ലണ്ടിന്റെ ഉജ്ജ്വല ഓപ്പണര്‍ ജേസണ്‍ റോയ് വളരെക്കാലമായി മോശം ഫോമിലാണ്. ഇതോടൊപ്പം ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍, ഐപിഎല്‍ 2023 ലേലത്തില്‍ ജേസണ്‍ റോയ് വില്‍ക്കപ്പെടാതെ പോയേക്കാം.

മുഹമ്മദ് നബി:

ലോകമെമ്പാടുമുള്ള ടി20 ഫ്രാഞ്ചൈസികളുടെ പ്രിയ താരമായിരുന്നു മുഹമ്മദ് നബി. 2022 ലെ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ വാങ്ങിയെങ്കിലും ഒരു മത്സരവും കളിച്ചില്ല. 17 ഐപിഎല്‍ മത്സരങ്ങള്‍ മാത്രമേ നബി കളിച്ചിട്ടുള്ളൂ, 180 റണ്‍സ് മാത്രമാണ് നേടിയത്, ഉയര്‍ന്ന സ്‌കോറാകട്ടെ 31 റണ്‍സും. എന്നിരുന്നാലും, സണ്‍റൈസേഴ്സ് ഹൈദരാബാദിനും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനുമായി അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച നബി 17 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പക്ഷേ ഇത്തവണ ലേലത്തില്‍ വിറ്റു പോകുമോയെന്ന് കണ്ടറിയണം.

മായങ്ക് അഗര്‍വാള്‍:

ഐപിഎല്‍ 2022 ല്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായി മായങ്ക് അഗര്‍വാളിനെ നിയമിച്ചു. 2023 ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ (12 ഇന്നിംഗ്സ്) 199 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണില്‍ 52 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ജോ റൂട്ട്:

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ലേലത്തില്‍ ഇടം നേടുന്നത്. ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ടി20 ടീമിന്റെ ഭാഗമല്ല ജോ റൂട്ട്. ഇത് കാരണം ലേലത്തില്‍ ആരെങ്കിലും സ്വന്തമാക്കുമോയെന്ന് കണ്ടറിയണം. റൂട്ട് ഇതുവരെ ഐപിഎല്‍ മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.

മാര്‍ട്ടിന്‍ ഗപ്റ്റില്‍:

ടി20 ഇന്റര്‍നാഷണല്‍ ഓപ്പണര്‍മാരില്‍ മികച്ച പ്രകടനമാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍ കാഴ്ചവച്ചിട്ടുള്ളത്. എന്നിരുന്നാലും, എന്തുകൊണ്ടാണ് ഈ വലംകൈയ്യന്‍ താരം ഐപിഎല്‍ ലേലത്തില്‍ വീണ്ടും വീണ്ടും വില്‍ക്കപ്പെടാതെ പോകുന്നത് എന്നത് മനസിലാക്കാവുന്നതിലും അപ്പുറമാണ്. തന്റെ ഏറ്റവും ഉന്നതിയില്‍ പോലും, അദ്ദേഹം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ റഡാറില്‍ ഇല്ല. ഐപിഎല്ലിന്റെ മൂന്ന് സീസണുകളിലായി 13 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ, 22.50 ശരാശരിയില്‍ 270 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.

മനീഷ് പാണ്ഡെ:

ഐപിഎല്‍ 2023 ലേലത്തില്‍ ലേലം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത മറ്റൊരു താരമാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് പുറത്തായതിന് ശേഷം മനീഷ് പാണ്ഡെയുടെ ഫോം വളരെ മോശമായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി 316 പന്തില്‍ 120 സ്ട്രൈക്ക് റേറ്റില്‍ 380 റണ്‍സ് മാത്രമാണ് 33-കാരന്‍ നേടിയത്. ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില.

ആഞ്ചലോ മാത്യൂസ്:

രണ്ട് കോടി അടിസ്ഥാന വിലയുള്ള മാത്യൂസിനെ വാങ്ങുന്നവരെ കണ്ടെത്താനും പ്രയാസമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ മാത്യൂസ് പ്രശസ്ത ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹത്തിന്റെ മോശം ഐപിഎല്‍ റെക്കോര്‍ഡ് (49 മത്സരങ്ങളില്‍ നിന്ന് 724 റണ്‍സും 27 വിക്കറ്റും) ഫ്രാഞ്ചൈസികളെ പിന്തിരിപ്പിക്കുന്നു.

ക്രിസ് ജോര്‍ദാന്‍:

ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളറാണ് ക്രിസ് ജോര്‍ദാന്‍, എന്നാല്‍ ഇതുവരെ ഐപിഎല്ലില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 2022ല്‍ സിഎസ്‌കെയ്ക്കൊപ്പമായിരുന്നു, പക്ഷേ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ലേലത്തിന് മുമ്പ് സിഎസ്‌കെ അദ്ദേഹത്തെ ഒഴിവാക്കി.

Keywords:  Latest-News, Kerala, Kochi, IPL-2023-Auction, IPL, Sports, Cricket, Players, BCCI, Players who might go unsold at the IPL 2023 auctions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script