ക്രികെറ്റ് കളിക്കുന്നതിനിടെ ഗ്രൗന്‍ഡില്‍ കുഴഞ്ഞുവീണ് ബാറ്റ്സ്മാന് ദാരുണാന്ത്യം; വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍

 


പൂനെ: (www.kvartha.com 19.02.2021) ക്രികെറ്റ് കളിക്കുന്നതിനിടെ ഗ്രൗന്‍ഡില്‍ കുഴഞ്ഞുവീണ് ബാറ്റ്സ്മാന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ജുന്നാര്‍ നഗരത്തിലാണ് ദാരുണ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. പ്രാദേശിക ക്രികെറ്റ് ലീഗിനിടെയാണ് ബാറ്റ്സ്മാന് ദാരുണാന്ത്യം സംഭവിച്ചത്.

കളിയില്‍ ബാറ്റുചെയ്യവേ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ബാബു നലാവ്ഡെ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. താരം ക്രീസിലേക്ക് വീഴുന്നതും അന്തിമദൃശ്യങ്ങളുമടങ്ങിയ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രികെറ്റ് കളിക്കുന്നതിനിടെ ഗ്രൗന്‍ഡില്‍ കുഴഞ്ഞുവീണ് ബാറ്റ്സ്മാന് ദാരുണാന്ത്യം; വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍

അംപയറോട് സംസാരിക്കുന്നതിനിടെ താരം പിച്ചില്‍ ഇരിക്കുകയും പതിയെ ഗ്രൗന്‍ഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. കളി നിര്‍ത്തിയ അംപയറും സഹതാരങ്ങളും ഉടന്‍ തന്നെ നലാവ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  Player Dies During Cricket Match Following Heart Attack- Video, Pune, News, Cricket, Sports, Dead, Accidental Death, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia