വിവാദ അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കും
Jun 18, 2012, 10:26 IST
കൊല്‍ക്കത്ത: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ വിവാദ അത്‌ലറ്റ് പിങ്കി പ്രമാണിക്കിനെ ഇന്ന് ലിംഗ പരിശോധനയ്ക്ക് വിധേയമാക്കും. പിങ്കി പ്രമാണിക് പുരുഷനാണെന്നും തന്നെ ബലാല്‍സംഗം ചെയ്തുവെന്നുമുള്ള പിങ്കിയുടെ സുഹൃത്തിന്റെ പരാതിയെത്തുടര്‍ന്നാണ് വൈദ്യപരിശോധന നടത്തുന്നത്.
കശിഞ്ഞ വ്യാഴാഴ്ചയാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിനെതിരെ സുഹൃത്ത് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിങ്കി പുരുഷനാണെന്നും മാസങ്ങളായി ഒപ്പം താമസിച്ച തന്നെ ബലാല്‍സംഗം ചെയ്തെന്നുമാണ് പരാതിയില്‍ യുവതി ബോധിപ്പിച്ചിരിക്കുന്നത്. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കിയാണ് യുവതിയെ പിങ്കി ബലാല്‍സംഗം ചെയ്തത്. 2006ല്‍ ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പിങ്കി. ഇതേവര്‍ഷത്തില്‍ തന്നെ മെല്‍ബോണ്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ റിലേയില്‍ വെള്ളിയും പിങ്കി സ്വന്തമാക്കിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പിങ്കി അത്ലറ്റിക്സില്‍ നിന്നും വിരമിച്ചത്.

Keywords: Kolkata, Physical examination, Pinky Pramanik, Athlete, Gender
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.