Muthukad | ജീവിതം തന്നെ ലഹരിയാക്കാം! പെലെയുടെ പിതാവിന്റെ ഈ വാക്കുകള്‍ കേള്‍ക്കൂ; ലോകകപിന് പന്തുരുളുമ്പോള്‍ വേറിട്ടൊരു ഉപദേശവുമായി ഗോപിനാഥ് മുതുകാട്
Nov 20, 2022, 18:51 IST
തിരുവനന്തപുരം: (www.kvartha.com) ലോകത്താകമാനം ലോകകപ് ഫുട്‌ബോള്‍ ആവേശം അലയടിക്കുമ്പോള്‍ ഇതിഹാസ താരം പെലെയുടെ ജീവിതം ഓര്‍മപ്പെടുത്തി ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഗോപിനാഥ് മുതുകാട് രംഗത്ത്. പെലെയുടെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു സംഭവം വിവരിച്ച് അദ്ദേഹം നല്‍കുന്ന ഉപദേശത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി.
ഒരിക്കല്‍ കൂട്ടുകാര്‍ക്കൊപ്പം കുറ്റിക്കാട്ടില്‍ പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു പെലെ. ആ സമയം പെലെയുടെ പിതാവ് അതുവഴി കടന്നുവന്നു. പെലെയും കൂട്ടുകാരെയും പിതാവ് കണ്ടെങ്കിലും കണ്ടതായി നടിക്കാതെ നടന്നുപോയി. നീ പുകവലിക്കുന്നത് അച്ഛന്‍ കണ്ടിട്ടില്ലെന്നായിരുന്നു കൂട്ടുകാര്‍ പെലെയോട് പറഞ്ഞത്. വൈകുന്നേരം വീട്ടിലെത്തിയ പെലെയോട് പിതാവ് ചോദിച്ചു: 'നീ ഇന്ന് പുകവലിച്ചോ?' സത്യസന്ധമായി 'അതെ' എന്നായിരുന്നു പെലെയുടെ മറുപടി.
പൊടുന്നന്നെ പെലെയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് കണ്ടതോടെ അച്ഛനും കരയാന്‍ തുടങ്ങി. പെലെയെ അടുത്തുപിടിച്ച് അച്ഛന്‍ പറഞ്ഞു: 'നീയൊരു മികച്ച ഫുട്ബോളര്‍ ആയി കാണണമെന്നാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. നീ മദ്യത്തിനും ലഹരിമരുന്നിനും അടിമയായിക്കഴിഞ്ഞാല്‍ അച്ഛന്റെ ആഗ്രഹം സഫലമാകാതെ അച്ഛന്‍ ഈ ഭൂമിയില്‍ നിന്ന് പോകേണ്ടി വരും'. സ്നേഹപൂര്‍ണമായ ആ വാക്കുകള്‍ പെലെയുടെ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. പിന്നീട് ഒരിക്കല്‍പോലും മദ്യമോ പുകയില ഉല്‍പന്നങ്ങളോ അദ്ദേഹം ഉപയോഗിച്ചില്ല.
അങ്ങനെയാണ് പെലെ ലോകം ബഹുമാനിക്കുന്ന പെലയായി മാറിയതെന്ന് മുതുകാട് ചൂണ്ടിക്കാട്ടി. ലഹരിമരുന്നുകളോട് അടുപ്പം കാട്ടാതെയും അതിനോട് വിട പറഞ്ഞും ജീവിതം തന്നെ ലഹരിയാക്കി മാറ്റമെന്നാണ് ഗോപിനാഥ് മുതുകാട് നല്‍കുന്ന ഉപദേശം. ഒപ്പം മക്കള്‍ തെറ്റുചെയ്യുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹപൂര്‍വം അത് തിരുത്തിക്കൊടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കുന്നു.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Football Player, Football, Sports, Drugs, FIFA-World-Cup-2022, Video, Brazil, Pele, Gopinath Muthukad, Pele's father: Motivational talk by Gopinath Muthukad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.