Tribute Video | 'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ് മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) തലമുറകളുടെ ആവേശമായിരുന്ന പെലെയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് സംഗീതജ്ഞന്‍ എ ആര്‍ റഹ് മാനും. ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ചിരിക്കുകയാണ് എ ആര്‍ റഹ് മാന്‍.

ഫുട്‌ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്' എന്ന ചിത്രത്തിലെ പാട്ട് പങ്കുവെച്ചാണ് എ ആര്‍ റഹ് മാന്‍ പെലെയ്ക്ക് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്‍ ആയിരുന്നു. എ ആര്‍ റഹ് മാന്‍ പെലെയുടെ ജീവചരിത്ര സിനിമയ്ക്ക് വേണ്ടി പാടുകയും ചെയ്തിരുന്നു.
Aster mims 04/11/2022

'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'- എന്നാണ് എ ആര്‍ റഹ് മാന്‍ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പിക്കുന്നുവെന്നും അന്നാ ബിയാട്രീസിനൊപ്പം പാടിയ ഗാനം പങ്കുവെച്ച് എ ആര്‍ റഹ് മാന്‍ എഴുതി. ഏറെ പ്രശസ്തി നേടിയ മ്യൂസിക് വീഡിയോയായിരുന്നു എ ആര്‍ റഹ് മാന്‍ സംഗീതം ചെയ്ത 'ജിംഗ'.

Tribute Video | 'സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ'; പെലെയ്ക്ക് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ് മാന്‍


മൂന്ന് ലോകകപുകള്‍ നേടിയ ഒരേയൊരു താരമാണ് ബ്രസീലിയന്‍ താരമായ പെലെ. 1958, 1962, 1970 ലോകകപുകളാണ് പെലെ നേടിയത്. 14 ലോകകപ് മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്. ഫിഫയുടെ നൂറ്റാണ്ടിന്റെ താരം, ഐഒസി അത്‌ലറ്ര് ഓഫ് ദ ഇയര്‍, ഫിഫാ ലോകകപ് മികച്ച താരം തുടങ്ങിയ ഒട്ടേറെ ബഹുമതികളും പെലെ നേടിയിട്ടുണ്ട്.

Keywords:  News,National,India,New Delhi,Football,Football Player,Sports,A.R Rahman,Music Director,Condolence,Top-Headlines,Trending,Death, Pele Dies at 82: AR Rahman Shares Music Video Tribute to Late Football Legend That He Had Composed in 2016
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia