'ഇന്ത്യയെ ലോകകപ്പിൽ തോൽപ്പിച്ചിട്ടുണ്ട്'; മുൻ താരങ്ങൾക്കെതിരെ തുറന്നടിച്ച പാക് താരം ഷദബ് ഖാന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ താക്കീത്

 
Shadab Khan speaking at a press conference in Colombo.

Photo Credit: Facebook/ Shadab Khan Fans Club

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഷദബിന്റെ ഭാഷയും പെരുമാറ്റവും ശരിയല്ലെന്ന് ടീം മാനേജർ നവീദ് ചീമ വഴി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
● സഖ്ലെയ്ൻ മുഷ്താഖ് ഉൾപ്പെടെയുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണമെന്ന് ബോർഡ് താരത്തെ ഓർമ്മിപ്പിച്ചു.
● സംസാരിക്കുമ്പോൾ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് മറ്റ് ടീം അംഗങ്ങൾക്കും മാനേജ്മെന്റ് നിർദ്ദേശം നൽകി.
● നമീബിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് താരങ്ങളെ വിലക്കിയിരുന്നു.
● ഫെബ്രുവരി 21-ന് കൊളംബോയിൽ നടക്കുന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടും.

കൊളംബോ: (KVARTHA) ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച പാക് താരം ഷദബ് ഖാന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ കർശന മുന്നറിയിപ്പ്. 61 റൺസിന് ഇന്ത്യയോട് തോറ്റതിന് പിന്നാലെയാണ് പാക് താരങ്ങൾക്ക് നേരെ മുൻ താരങ്ങളടക്കം രംഗത്തെത്തിയത്. ഇതിന് കടുത്ത ഭാഷയിലായിരുന്നു ഷദബ് ഖാൻ മറുപടി നൽകിയത്.

Aster mims 04/11/2022

മുൻ താരങ്ങൾക്ക് പല അഭിപ്രായവും കാണുമെന്നും അവർ ഇതിഹാസങ്ങളാകാമെന്നും എന്നാൽ അവർക്ക് ചെയ്യാൻ കഴിയാത്തത് പലതും തങ്ങൾ ചെയ്തിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ തുറന്നടിക്കൽ. 'മുൻ താരങ്ങൾക്ക് അവരുടെ സ്വന്തം അഭിപ്രായങ്ങളുണ്ടാകാം. 

അവർ പ്രതിഭകളും ആവും. പക്ഷേ അവർക്ക് സാധിക്കാത്തത് ഞങ്ങൾ ചെയ്തിട്ടുണ്ടെന്ന് മറക്കരുത്. ഇന്ത്യയെ ലോകകപ്പിൽ ഞങ്ങൾ തോൽപ്പിച്ചിട്ടുണ്ട്. വിമർശനങ്ങളെല്ലാം ക്രിക്കറ്റിന്റെ കൂടി ഭാഗമാണ്', ഷദബ് ഖാൻ പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ ഈ മറുപടി.

എന്നാൽ ഷദബിന്റെ ഈ അഭിപ്രായപ്രകടനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഒട്ടും സ്വീകാര്യമായില്ല. മുൻ താരങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്നും മൈക്ക് കാണുമ്പോൾ വായിൽ തോന്നിയതെല്ലാം വിളിച്ച് പറയരുതെന്നും ഷദബിന് ബോർഡ് മുന്നറിയിപ്പ് നൽകിയെന്ന് ടെലികോം ഏഷ്യ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ടീം മാനേജർ നവീദ് ചീമ വഴിയാണ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ കടുത്ത അതൃപ്തി താരത്തെ അറിയിച്ചത്.

'വാർത്താസമ്മേളനത്തിൽ എന്തെല്ലാം പറയാം, പറയാൻ പാടില്ല എന്നതിനെ കുറിച്ചെല്ലാം നവീദ് ചീമ വഴി ഷദബിനോട് സംസാരിച്ചിട്ടുണ്ട്. ഷദബിന്റെ അമ്മായിയച്ഛൻ സഖ്ലെയ്ൻ മുഷ്താഖ് ഉൾപ്പെടെയുള്ള മുൻ താരങ്ങൾ പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളാണ്. ഷദബ് അവരെ ബഹുമാനിക്കേണ്ടതുണ്ട്. വാർത്താസമ്മേളനത്തിൽ ഉപയോഗിച്ച ഭാഷയല്ല വേണ്ടത്', പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

സംസാരം പരിധി വിട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ചീമ മറ്റ് താരങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷദബിന്റെ വിമർശനത്തിനെതിരെ മുൻ താരമായ ക്രമ്രാൻ അക്മലും രംഗത്തെത്തി. അനാവശ്യ സംസാരമാണ് ഷദബ് നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ പാക് മത്സരം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും മാധ്യമങ്ങളോട് സംസാരിക്കാൻ പാക് ടീം മാനേജ്മെന്റ് കളിക്കാരെ അനുവദിച്ചിരുന്നില്ല. നമീബിയയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടി പറയുന്നതിൽ നിന്നും ഉസ്മാൻ താരിഖിനെ മാനേജ്മെന്റ് തടയുകയും ചെയ്തു. 

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ താരിഖ് വൈകി ഇറങ്ങിയതിന്റെ കാരണമെന്തെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. 'ഈ ചോദ്യത്തിന് മുഖ്യ പരിശീലകനായ മൈക്ക് ഹെസൻ മറുപടി പറഞ്ഞതാണെന്നും അതിനാൽ താരിഖ് മറുപടി പറയുന്നില്ലെന്നും', മീഡിയ മാനേജർ നയിം ഗില്ലാനി വ്യക്തമാക്കി.

ശനിയാഴ്ച, 2026 ഫെബ്രുവരി 21-ന് കൊളംബോയിൽ നടക്കുന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ നേരിടും. ഫെബ്രുവരി 24-ന് ഇംഗ്ലണ്ടുമായും 28-ന് ശ്രീലങ്കയുമായും പാകിസ്ഥാന് തുടർ മത്സരങ്ങളുണ്ട്.

ഇത്തരം വാർത്തകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. ഈ റിപ്പോർട്ട് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: PCB issued a warning to Shadab Khan for his controversial remarks against former cricketers after Pakistan's defeat to India in the T20 World Cup.

#ShadabKhan #PCB #PakistanCricket #T20World Cup2026 #IndVsPak #CricketNews #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia