ഇന്‍ഡ്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തുനിഞ്ഞിറങ്ങിയാല്‍ പാകിസ്താന്‍ ക്രികെറ്റ് ബോര്‍ഡിന്റെ കഥ തന്നെ തീരുമെന്ന് മുന്‍ പാക് താരം റമീസ് രാജ
Oct 9, 2021, 12:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കറാച്ചി: (www.kvartha.com 09.10.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തുനിഞ്ഞിറങ്ങിയാല്‍ പാകിസ്താന്‍ ക്രികെറ്റ് ബോര്‍ഡിന്റെ (പിസിബി) കഥ തന്നെ തീരുമെന്ന് പിസിബി ചെയര്‍മാനും മുന്‍ പാക് താരവുമായ റമീസ് രാജ. പാകിസ്താനിലെ സെനറ്റ് സ്റ്റാന്‍ഡിങ് കമിറ്റിക്കു മുന്നിലായിരുന്നു രാജയുടെ ഈ തുറന്നു പറച്ചില്‍.
രാജ്യാന്തര ക്രികെറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആകെ ഫന്‍ഡിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയില്‍ നിന്നാണെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി. 'രാജ്യാന്തര ക്രികെറ്റ് കൗണ്‍സിലിന്റെ (ഐസിസി) സാമ്പത്തിക സഹായം കൊണ്ടാണ് പിസിബി രക്ഷപ്പെട്ടു പോകുന്നത്. എന്നാല്‍ ഐസിസിക്ക് 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്‍ഡ്യയില്‍ നിന്നാണ്. ഇത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.' എന്നായിരുന്നു രാജയുടെ വാക്കുകള്‍.
'ഐസിസി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി പോലെയാണ്. ഇന്‍ഡ്യയിലെ ബിസിനസുകാരാണ് ലോക ക്രികെറ്റിനെ നിയന്ത്രിക്കുന്നത്. അതുവഴി പാക് ക്രികെറ്റിനെയും. ഭാവിയില്‍ പാകിസ്താനു സഹായം നല്‍കരുത് എന്ന് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ നമ്മളെന്തു ചെയ്യും' എന്നും രാജ ചോദിച്ചു.
ഐസിസിയെ അമിതമായി ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താന്‍ പിസിബി പുതിയ വഴികള്‍ തേടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി റദ്ദാക്കിയ പാകിസ്താന്‍ ന്യൂസിലന്‍ഡ് പരമ്പര വീണ്ടും നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജ അറിയിച്ചു.
'പാകിസ്താനില്‍ വന്നശേഷം പരമ്പര റദ്ദാക്കി പോയ ന്യൂസിലന്‍ഡിന്റെ നടപടി അംഗീകരിക്കാവുന്നതല്ലെന്നും റമീസ് പറഞ്ഞു. എന്തുകൊണ്ടാണ് പരമ്പര റദ്ദാക്കുന്നതെന്ന് ഇന്നുവരെ അവര്‍ നമ്മളെ അറിയിച്ചിട്ടില്ല. ഇപ്പോള്‍ പരമ്പര മറ്റൊരു മാസത്തേക്ക് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്' എന്നും റമീസ് രാജ പറഞ്ഞു.
Keywords: PCB can collapse if India wishes as ICC gets 90 percent of its funds from BCCI, says Ramiz Raja, Karachi, News, Cricket, Sports, BCCI, Pakistan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

