പാര്‍ക് ജി സുംഗ് ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാര്‍ക് ജി സുംഗ് ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദക്ഷിണ കൊറിയന്‍ താരം പാര്‍ക് ജി സുംഗ് അടുത്ത സീസണ്‍ മുതല്‍ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സിനുവേണ്ടി കളിക്കും. 31കാരനായ പാര്‍ക് ഏഴു വര്‍ഷമായി യുണൈറ്റഡിന്റെ താരമായിരുന്നു.

യുണൈറ്റഡിന് വേണ്ടി 203 കളികളില്‍ നിന്ന് 27 ഗോളുകള്‍ നേടിയിട്ടുണ്ട്.
യൂറോപ്യന്‍?ഫുട്‌ബോളില്‍ ഏറ്റവും ശ്രദ്ധേയനായ പാര്‍ക് ഡച്ച് ക്ലബായ പി എസ് വി ഐന്തോവനില്‍ നിന്നാണ് യുണൈറ്റഡിലെത്തിയത്. മൂന്ന് ലോകകപ്പുകളില്‍ കളിച്ച (2002, 2006, 2010) ഏക ഏഷ്യന്‍താരമവും പാര്‍ക് തന്നെയാണ്. യുണൈറ്റഡിന്റെ നാല് പ്രിമിയര്‍ ലീഗ് വിജയങ്ങളിലും മൂന്ന് ലീഗ് കപ്പ് വിജയങ്ങളിലും 20089ലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും പാര്‍ക് പങ്കാളിയായി.

മാര്‍ക് ഹ്യൂസ് പരിശീലിപ്പിക്കുന്ന ക്യൂ പി ആര്‍ പുതിയ സീസണിലേക്ക് ടീമിലെത്തിക്കുന്ന ആറാമത്തെ താരമാണ് പാര്‍ക്. റയാന്‍ നെല്‍സണ്‍ , ആന്‍ഡ്രു ജോണ്‍സന്‍, റോബര്‍ട്ട് ഗ്രീന്‍ , സാംബ ദിയാകിതെ, ഫാബിയോ എന്നിവരാണ് ഇതിനോടകം ക്യൂപിആറിലെത്തിയ താരങ്ങള്‍ . ഇക്കഴിഞ്ഞ സീസണില്‍ പ്രിമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് ക്യു പുര്‍ി ആര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

South Korea's Park Ji-Sung left Premier League giants Manchester United for top-flight minnows Queens Park Rangers on Monday in a bid to get more first-team football.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia