Ayesha Naseem | 18-ാം വയസില്‍ രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച് പാക് വനിതാ താരം ആഇശ നസീം

 


ഇസ്‌ലാമബാദ്: (www.kvartha.com) 18-ാം വയസില്‍ രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പാക് വനിതാ താരം ആഇശ നസീം. വിരമിക്കുന്ന കാര്യം ആഇശ പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ട്.

താരം പാകിസ്താനുവേണ്ടി നാല് ഏകദിനങ്ങളും 30 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്ററായ ആഇശ ട്വന്റി20 ക്രികറ്റില്‍ 369 റണ്‍സ് നേടിയിട്ടുണ്ട്. വനിതാ ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യയ്‌ക്കെതിരെ 25 പന്തില്‍ 43 റണ്‍സെടുത്തിരുന്നു. 

2020 വനിതാ ട്വന്റി20 ലോകകപില്‍ തായ്ലന്‍ഡിനെതിരെയാണ് ആഇശ ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. 2023 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരം. ഈ കളിയില്‍ മൂന്നു പന്തുകള്‍ മാത്രം നേരിട്ട ആഇശ റണൊന്നും നേടാനാകാതെ പുറത്തായി.

മതപരമായ കാരണങ്ങളുള്ളതിനാലാണ് താരം ക്രികറ്റ് നിര്‍ത്തുന്നതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 2021 ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും തിളങ്ങിയതോടെയാണ് ആഇശ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത്. ക്രികറ്റ് പ്രതിഭയെന്നാണ് ആഇശയെ പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ വാസിം അക്രം വിശേഷിപ്പിച്ചത്. 

Ayesha Naseem | 18-ാം വയസില്‍ രാജ്യാന്തര ക്രികറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച് പാക് വനിതാ താരം ആഇശ നസീം



Keywords:  News, World, World-News, Sports, Sports-News, Pakistan, Cricketer, Ayesha Naseem, Retirement, Pakistan's 18-year-old cricketer Ayesha Naseem announces retirement. 
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia