പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്: ടീമിനെ സ്വന്തമാക്കാന്‍ ശുഐബ് അക്തറും
Sep 23, 2015, 16:52 IST
ലാഹോര്‍: (www.kvartha.com 23.09.2015) അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ടീമിനെ സ്വന്തമാക്കാന്‍ മുന്‍ പേസര്‍ ശുഐബ് അക്തറും. പി.എസ്.എല്‍ മേധാവി നജാം സേഥിയുമായി അക്തര്‍ കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പി.എസ്.എല്ലിനുവേണ്ടി എല്ലാവരെയും പോലെത്തന്നെ താനും കാത്തിരിക്കുകയാണെന്ന് പറഞ്ഞ അക്തര്‍ 'ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ബ്രാന്‍ഡ് മാത്രമല്ല, രാജ്യത്തിനു ലഭിച്ച സമ്മാനം പോലെയാണെന്നും ലീഗില്‍ ഒരു ടീമിനെ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു. രാജ്യത്ത് ഇനിയും ശുഐബ് അക്തര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നും' അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ മാതൃകയില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ലാമബാദ്, ക്വറ്റ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീം നിര്‍മാണം. ഒരു മില്യണ്‍ ഡോളറാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ 24 വരെയായി 24 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്
ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സണ്‍ ഷാക്കിബ് അല്‍ ഹസന്‍, ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരടങ്ങുന്ന മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍
Keywords: Pakistan Super League: Shoaib Akhtar Wants to Buy Team,Lahore, Media, Islamabad, Sports.
പി.എസ്.എല്ലിനുവേണ്ടി എല്ലാവരെയും പോലെത്തന്നെ താനും കാത്തിരിക്കുകയാണെന്ന് പറഞ്ഞ അക്തര്‍ 'ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ബ്രാന്‍ഡ് മാത്രമല്ല, രാജ്യത്തിനു ലഭിച്ച സമ്മാനം പോലെയാണെന്നും ലീഗില്‍ ഒരു ടീമിനെ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു. രാജ്യത്ത് ഇനിയും ശുഐബ് അക്തര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നും' അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ മാതൃകയില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ലാമബാദ്, ക്വറ്റ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീം നിര്‍മാണം. ഒരു മില്യണ്‍ ഡോളറാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി നാലു മുതല്‍ 24 വരെയായി 24 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍
Keywords: Pakistan Super League: Shoaib Akhtar Wants to Buy Team,Lahore, Media, Islamabad, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.