Babar Azam | പാക്കിസ്താൻ നായകൻ ബാബർ അസം ഹണി ട്രാപ്പിൽ കുടുങ്ങിയതായി റിപ്പോർട്ട്; സ്വകാര്യ ഫോട്ടോകളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം ഹണിട്രാപ്പിൽ കുടുങ്ങിയതായി ചില  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന്റേതെന്ന് അവകാശപ്പെടുന്ന നിരവധി സ്വകാര്യ ചിത്രങ്ങളും ഓഡിയോ റെക്കോർഡിംഗുകളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റൊരു പാക് ക്രിക്കറ്റ് താരത്തിന്റെ കാമുകിയുമായി ചാറ്റ് ചെയ്യുമ്പോഴാണ് ബാബർ കുടുങ്ങിയതെന്നാണ് സോഷ്യൽ മീഡിയയിലെ അവകാശവാദം.
Aster mims 04/11/2022

Babar Azam | പാക്കിസ്താൻ നായകൻ ബാബർ അസം ഹണി ട്രാപ്പിൽ കുടുങ്ങിയതായി റിപ്പോർട്ട്; സ്വകാര്യ ഫോട്ടോകളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ  വൈറൽ


ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തീ പോലെ പടർന്നു. എന്നാൽ, ഇതേക്കുറിച്ച് ബാബർ അസം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ചിത്രങ്ങളും റെക്കോർഡിങ്ങുകളും മോർഫ് ചെയ്തതാണെന്നും താരത്തിന്റെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ബാബർ ആരാധകർ അവകാശപ്പെട്ടു.

നേരത്തെ ഒരു യുവതിയെ ഉപദ്രവിച്ചതായും ബ്ലാക്ക് മെയിൽ ചെയ്തതായുമുള്ള പരാതിയിൽ ബാബറിനെതിരെ കേസെടുത്തിരുന്നു. ബാബർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും യുവതി ആരോപിച്ചിരുന്നു. അതിനിടെ ബാബർ അസമിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ്, ഏകദിന, ടെസ്റ്റ്  ഫോർമാറ്റുകൾക്കായി മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാരെ നിയമിക്കുന്നതിനെക്കുറിച്ച് പിസിബി ആലോചിക്കുന്നതായാണ് വിവരം.

Keywords: News,World,international,Islamabad,Cricket,Sports,Social-Media, Pakistan skipper Babar Azam caught in honey trap! Personal photos, video go viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia