ലോക ക്രികെറ്റിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് ഇൻഡ്യയാണെന്ന് പാകിസ്താന് പ്രധാനമന്ത്രി; 'അവർ പറയുന്നതാണ് നടക്കുന്നത്, ആർക്കും എതിർക്കാൻ കഴിയില്ല'
Oct 12, 2021, 19:11 IST
ഇസ്ലാമബാദ്: (www.kvartha.com 12.10.2021) നിലവില്‍ ലോക ക്രികെറ്റ് നിയന്ത്രിക്കുന്നത് ഇൻഡ്യയാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പണം ഇൻഡ്യക്കാണ് ഉള്ളതെന്നും അതിനാൽ ഇൻഡ്യയെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നുമാണ് മുന്‍ പാകിസ്താൻ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന് ഖാന് പറഞ്ഞത്. മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
'പണം കൊണ്ടുള്ള കളികൾ ഇന്ന് കൂടുതലാണ്. കളിക്കാർക്കും ക്രികെറ്റ് ബോർഡുകൾക്കും ആവശ്യം പണമാണ്. ഇപ്പോൾ പണം ഇൻഡ്യയിലാണുള്ളത്. അതുകൊണ്ട് തന്നെ ഇൻഡ്യയാണ് ഇന്ന് ലോക ക്രികെറ്റിനെ നിയന്ത്രിക്കുന്നത്. അവർ പറയുന്നതാണ് ഇവിടെ നടക്കുന്നത്. ഇൻഡ്യക്കെതിരായി പറയാൻ ഒരു രാജ്യത്തിനും ധൈര്യമില്ല. കാരണം ഇൻഡ്യയ്ക്ക് കൂടുതൽ പണം നൽകാൻ കഴിയുമെന്ന് അവർക്കറിയാം'- പാക് പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്താൻ പര്യടനങ്ങളിൽ നിന്ന് പിന്മാറിയ ന്യൂസിലാൻഡിന്റെയും ഇൻഗ്ലൻഡിന്റെയും തീരുമാനത്തിൽ ഇമ്രാൻ ഖാൻ നിരാശ പ്രകടിപ്പിച്ചു. പണമാണ് ഇന്ന് ലോകമെമ്പാടുമുള്ള ക്രികെറ്റ് ബോർഡുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. പാകിസ്താനുമായി പരമ്പര കളിക്കുന്നത് രാജ്യത്തോട് കാണിക്കുന്ന ഒരു സഹതാപ പ്രകടനമായാണ് പല ക്രികെറ്റ് ബോർഡുകളും കാണുന്നതെന്നും ഇമ്രാൻ പറഞ്ഞു.
നേരത്തെ, ഇൻഡ്യ വിചാരിച്ചാല്‍ പാക് ക്രികെറ്റിന്റെ കഥ കഴിയുമെന്ന് പാകിസ്താൻ ക്രികെറ്റ് ബോർഡ് ചെയർമാനും മുൻ പാക് താരവും കമന്റേറ്ററുമായ റമീസ് രാജ പറഞ്ഞിരുന്നു. പാകിസ്താൻ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐ സി സിയുടെ ഫൻഡുകളില്‍ 90 ശതമാനം ഇൻഡ്യയില്‍ നിന്നാണ് വരുന്നതെന്നാണ് റമീസ് രാജ സൂചിപ്പിച്ചത്.

Keywoords: World, News, Pakistan, Prime Minister, Sports, Cricket, ICC, India, Pakistan Prime Minister Imran Khan says that India controls world cricket.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.