SWISS-TOWER 24/07/2023

T20 World Cup | യഥാര്‍ഥ മിസ്റ്റര്‍ ബീനിനെ അയക്കൂവെന്ന് സിംബാബ്വെ പ്രസിഡന്റ്; തിരിച്ചടിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി; ട്വന്റി20 ലോക കപിലെ അട്ടിമറിക്ക് പിന്നാലെ ഇരുരാഷ്ട്രങ്ങളിലെയും ഭരണത്തലവന്മാര്‍ തമ്മില്‍ വാക് പോര്; സംഭവം ഇതാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്നി: (www.kvartha.com) ടി20 ലോകകപിലെ സൂപര്‍ 12 മത്സരത്തില്‍ പാകിസ്താനെതിരെ സിംബാബ്വെ ചരിത്ര വിജയം നേടിയതിന് പിന്നാലെ ഇരുരാഷ്ട്രങ്ങളിലെയും ഭരണത്തലവന്മാര്‍ തമ്മില്‍ വാക് പോര്. വിജയത്തോടെ, സിംബാബ്വെ പ്രസിഡന്റ് എമേഴ്സണ്‍ മംഗഗ്വ തന്റെ രാജ്യത്തിന്റെ ടീമിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു, അടുത്ത തവണ യഥാര്‍ഥ 'മിസ്റ്റര്‍ ബീനിനെ' അയക്കണമെന്ന് പാകിസ്താനെ പരിഹസിക്കുകയും ചെയ്തു.
                
T20 World Cup | യഥാര്‍ഥ മിസ്റ്റര്‍ ബീനിനെ അയക്കൂവെന്ന് സിംബാബ്വെ പ്രസിഡന്റ്; തിരിച്ചടിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി; ട്വന്റി20 ലോക കപിലെ അട്ടിമറിക്ക് പിന്നാലെ ഇരുരാഷ്ട്രങ്ങളിലെയും ഭരണത്തലവന്മാര്‍ തമ്മില്‍ വാക് പോര്; സംഭവം ഇതാണ്

പിന്നാലെ, സിംബാബ്വെ പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പാകിസ്താന്‍ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് രംഗത്തെത്തി, 'ഞങ്ങള്‍ക്ക് യഥാര്‍ഥ മിസ്റ്റര്‍ ബീന്‍ ഇല്ലായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് യഥാര്‍ഥ ക്രികറ്റ് സ്പിരിറ്റുണ്ട്, ഞങ്ങള്‍ക്ക് പാകിസ്താനികള്‍ എല്ലായ്‌പ്പോഴും ഒരു തിരിച്ചുവരവ് നടത്തുന്ന വിചിത്രമായ ശീലമുണ്ട്. സിംബാബ്വെയുടെ പ്രസിഡന്റിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ ടീം നന്നായി കളിച്ചു', അദ്ദേഹം കുറിച്ചു.

എന്താണ് മിസ്റ്റര്‍ ബീന്‍ വിവാദം:

പാകിസ്താന്‍ - സിംബാബ്വെ മത്സരത്തിന് മുമ്പാണ് മിസ്റ്റര്‍ ബീന്‍ വിവാദം ശ്രദ്ധേയമായത്. സിംബാബ്വെയില്‍ നടന്ന പരിപാടിയിലേക്ക് പാകിസ്താന്‍ വ്യാജ മിസ്റ്റര്‍ ബീനെ അയച്ചതായി സിംബാബ്വെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. ഇതിനുള്ള പ്രതികാരമായി ഉടന്‍ തന്റെ ടീം പാകിസ്താന്‍ ടീമിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാസ്തവത്തില്‍, മിസ്റ്റര്‍ ബീനെ അനുകരിക്കുന്ന പാകിസ്താന്‍ ഹാസ്യനടന്‍ ആസിഫ് മുഹമ്മദിനെ ഉദ്ദേശിച്ചായിരുന്നു ഈ പരിഹാസം. 2016ല്‍ അദ്ദേഹം സിംബാബ്വെയില്‍ മിസ്റ്റര്‍ ബീനെ അനുകരിച്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം തന്നെ മത്സരത്തില്‍ പാകിസ്താനെ സിംബാബ്വെ ടീം അട്ടിമറിക്കുക കൂടി ചെയ്തതോടെ മിസ്റ്റര്‍ ബിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായി.

Keywords:  Latest-News, World, ICC-T20-World-Cup, Top-Headlines, World Cup, Sports, Cricket, Pakistan, Prime Minister, Australia, Zimbabwe President, Pakistan PM's strong reply to Zimbabwe President's 'Mr Bean' dig after Babar Azam's men lose in T20 World Cup match.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia