ട്വന്റി 20: പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി

 


ട്വന്റി  20: പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി
കൊളംബോ: ട്വന്റി  20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. പാകിസ്ഥാന്‍ അഞ്ച് വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചു. 50 പന്തില്‍ 92 റണ്ണെടുത്ത കമ്രാന്‍ അക്മലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാനെ രക്ഷിച്ചത്.

ടോസ്‌നേടിയ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന്  185 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍   അഞ്ച് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു.  91 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്ഥാനെ അക്മലിന്റെ ബാറ്റിംഗാണ് രക്ഷിച്ചത്. മൂന്ന് ഓവര്‍ എറിഞ്ഞ സഹീര്‍ 31 റണ്‍ വിട്ടുകൊടുത്തു. അശ്വിന്‍ മാത്രമാണ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാല് ഓവറില്‍ 23 റണ്‍ വിട്ടുകൊടുത്ത് അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി.

മറ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്ണിന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു.വെസ്റ്റിന്‍ഡീസ് അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്പിച്ചു.  ക്രിസ് ഗെയില്‍ 48 പന്തില്‍ 65 റണ്ണെടുത്ത് പുറത്താകാതെ നിന്നു.

SUMMARY: Kamran Akmal smashed a blistering unbeaten 92 as Pakistan dented arch-rival India's confidence ahead of the ICC World Twenty20 with a thrilling five-wicket win in their last warm-up game
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia