ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം

 


ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം
മെല്‍ബണ്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. വെങ്കലമെഡലിനായുളള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ആണ് ഇന്ത്യയെ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാകിസ്ഥാന്റെ വിജയം.

മുഹമ്മദ് റിസ്വാന്‍, ഷഫ്ഖത് റസൂല്‍, മുഹമ്മദ് അതീഖ് എന്നിവര്‍ പാകിസ്ഥാനു വേണ്ടി ഗോള്‍ നേടി. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ വി.ആര്‍ രഘുനാഥിലൂടെ ഇന്ത്യയാണ് സ്‌കോറിംഗ് തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടി പാകിസ്ഥാന്‍ മത്സരം വരുതിയിലാക്കി. രുപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

1982ല്‍ വെങ്കലം നേടാനായതാണ് ഇതിനു മുന്‍പ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
2004ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മെഡല്‍ നേടുന്നത്.

SUMMARY: India will once again return empty-handed from the Champions Trophy hockey after losing 2-3 in the bronze medal play-off against arch-rivals Pakistan.

Key Words: India , Champions Trophy hockey , Bronze medal, Play-off , Pakistan, Sports, Muhammed Rizvan, Muhammed Atheeq, Shafgath Razool, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia