Sanju Samson | ഗ്യാലറികള്‍ വിളിക്കുന്നു, കമോണ്‍ട്രാ സഞ്ജു; ഇനിയും പുറത്തിരുത്താനാവില്ല മലയാളിയുടെ ഈ മുത്തിനെ
Dec 23, 2023, 10:35 IST
കണ്ണൂര്‍: (KVARTHA) എട്ടരവര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ ഏറെ കയ്പുനീരും അവഗണനയും സഹിച്ച മലയാളികളുടെ സ്വന്തം പയ്യന്‍ സഞ്ജു സാംസണ്‍ വീരോചിതമായി തിരിച്ചുവന്നത് ഇനി തന്നെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ചാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം നമ്പറിലെത്തിയാണ് സഞ്ജു തന്റെ ആദ്യസെഞ്ച്വറി തികച്ചത്. ഏകദിനത്തില്‍ അരങ്ങേറിയിട്ടു 881.ദിവസത്തിനു ശേഷമാണ് മലയാളി താരത്തിന്റെ മിന്നും പ്രകടനം.
മലയാളിയായെന്ന കാരണത്താല്‍ ഏറെ അവഗണിക്കപ്പെട്ട താരമാണ് സഞ്ജു. കഴിഞ്ഞ ലോകകപ്പിലും പുറത്തിരുത്തി. എട്ടരവര്‍ഷത്തെ രാജ്യാന്തര കരിയറില്‍ നാല്‍പതു മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ പാഡണിഞ്ഞത്. 14 ഏകദിനവും 24 ട്വന്റി ട്വന്റിയും കളിച്ചു. ഇത്രയും ദീര്‍ഘകാല കരിയറുളള സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരത മാത്രമല്ല, സെലക്ടര്‍മാരുടെ അവഗണനയും തിരിച്ചടിയായി മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ട്വന്റി ട്വന്റി ടീമില്‍ ഇടം കിട്ടിയില്ലെങ്കിലും ഏകദിന പരമ്പരയില്‍ മൂന്നാമനായി ഇടം നേടിയത് കച്ചിതുരുമ്പായി.
അതില്‍ പിടിച്ചുളള കയറ്റമായിരുന്നു പിന്നെ. ലാസ്റ്റ് ചാന്‍സായിട്ടും അതില്‍ പിടിച്ചുകയറി. ബാറ്റര്‍മാരെ പരീക്ഷിക്കുന്ന പിച്ചില്‍ ശാന്തത കൈവെടിയാതെയുളള ബാറ്റിങ്ങ്. അനാവശ്യഷോട്ടിന് ശ്രമിക്കാതെ പക്വതയോടെയുളള ബാറ്റിങ് സെഞ്ച്വറി തിളക്കത്തിലെത്തി. കഴിഞ്ഞ ലോകകപ്പില്‍ കാലിബറുണ്ടായിട്ടും സഞ്ജുവിനെ ടീമില്‍പ്പോലും ഉള്‍പ്പെടുത്താത്തതിന്റെ മുറിവ് മലയാളി ക്രിക്കറ്റ് ആരാധകരിലുണ്ട്. വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മൂന്നാമനായി ബാറ്റു ചെയ്യുന്നത്. കരിയറിന്റെ അവസാന കാലത്ത് മിന്നും ഫോമില്‍ കളിക്കുന്ന കോഹ്‌ലിക്കു പകരം മൂന്നാമനായി ആരുവരുമെന്ന ചോദ്യത്തിന് മുന്‍പില്‍ കുഴങ്ങുകയാണ്.
ഇവിടെയാണ് വെളളിടിപോലെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി വരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ കൂടിയായ സഞ്ജുവിനെ മൂന്നാമനായി പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 29 വയസുകാരനായ സഞ്ജുവിന് മൂന്നാം നമ്പറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. ഓപ്പണറായ കോഹ്‌ലിയെ പരിഗണിച്ചു മൂന്നാം നമ്പറില്‍ സഞ്ജുവരണമെന്നാണ് ആരാധകരുടെ ആഗ്രഹം. സഞ്ജുവിനായി മലയാളികള്‍ക്ക് ഒറ്റമന്ത്രമേയുളളൂ, കമോറണ്‍ട്രാ സഞ്ജുവെന്ന്. മൂന്നാം നമ്പറിലെത്തിയാല്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുന്ന തങ്ങളുടെ സ്വന്തം താരത്തിനായി ഗ്യാലറികളില്‍ നിന്നും ആരവം ഉയര്‍ന്നു കഴിഞ്ഞു.
Keywords: News, Kerala, Kannur, Sanju Samson, Cricket, Team India, Sports, ow Sanju Samson proved his talent for more opportunities in cricket?
< !- START disable copy paste -->
മലയാളിയായെന്ന കാരണത്താല്‍ ഏറെ അവഗണിക്കപ്പെട്ട താരമാണ് സഞ്ജു. കഴിഞ്ഞ ലോകകപ്പിലും പുറത്തിരുത്തി. എട്ടരവര്‍ഷത്തെ രാജ്യാന്തര കരിയറില്‍ നാല്‍പതു മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ പാഡണിഞ്ഞത്. 14 ഏകദിനവും 24 ട്വന്റി ട്വന്റിയും കളിച്ചു. ഇത്രയും ദീര്‍ഘകാല കരിയറുളള സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരത മാത്രമല്ല, സെലക്ടര്‍മാരുടെ അവഗണനയും തിരിച്ചടിയായി മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ട്വന്റി ട്വന്റി ടീമില്‍ ഇടം കിട്ടിയില്ലെങ്കിലും ഏകദിന പരമ്പരയില്‍ മൂന്നാമനായി ഇടം നേടിയത് കച്ചിതുരുമ്പായി.
അതില്‍ പിടിച്ചുളള കയറ്റമായിരുന്നു പിന്നെ. ലാസ്റ്റ് ചാന്‍സായിട്ടും അതില്‍ പിടിച്ചുകയറി. ബാറ്റര്‍മാരെ പരീക്ഷിക്കുന്ന പിച്ചില്‍ ശാന്തത കൈവെടിയാതെയുളള ബാറ്റിങ്ങ്. അനാവശ്യഷോട്ടിന് ശ്രമിക്കാതെ പക്വതയോടെയുളള ബാറ്റിങ് സെഞ്ച്വറി തിളക്കത്തിലെത്തി. കഴിഞ്ഞ ലോകകപ്പില്‍ കാലിബറുണ്ടായിട്ടും സഞ്ജുവിനെ ടീമില്‍പ്പോലും ഉള്‍പ്പെടുത്താത്തതിന്റെ മുറിവ് മലയാളി ക്രിക്കറ്റ് ആരാധകരിലുണ്ട്. വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മൂന്നാമനായി ബാറ്റു ചെയ്യുന്നത്. കരിയറിന്റെ അവസാന കാലത്ത് മിന്നും ഫോമില്‍ കളിക്കുന്ന കോഹ്‌ലിക്കു പകരം മൂന്നാമനായി ആരുവരുമെന്ന ചോദ്യത്തിന് മുന്‍പില്‍ കുഴങ്ങുകയാണ്.
Keywords: News, Kerala, Kannur, Sanju Samson, Cricket, Team India, Sports, ow Sanju Samson proved his talent for more opportunities in cricket?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.