പാക് താരം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല: വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 27.08.2021) ടോകിയോ ഒളിംപിക്സിലെ ജാവലിന്‍ ത്രോ ഫൈനലില്‍ പാക് താരം അര്‍ശാദ് നദീം, നീരജിന്റെ ജാവലിനില്‍ കൃത്രിമത്വം കാണിച്ചെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നീരജ് ചോപ്ര.
ടോകിയോ ഒളിംപിക്സിലെ ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ശാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്‍ഡ്യയുടെ സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്ര വ്യക്തമാക്കി. വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേരു വലിച്ചിഴയ്ക്കരുതെന്നും ചോപ്ര അഭ്യര്‍ഥിച്ചു. 
Aster mims 04/11/2022

പാക് താരം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല: വിവാദങ്ങളിലേക്കും വിദ്വേഷ പ്രചാരണങ്ങളിലേക്കും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര


'മത്സരങ്ങള്‍ക്കു മുന്‍പ് ഓരോ മത്സരാര്‍ഥിയും അവരുടെ ജാവലിനുകള്‍ ഒഫിഷ്യല്‍സിനെ ഏല്‍പിക്കണം. ഇങ്ങനെയെത്തുന്ന ജാവലിന്‍ ഏതു മത്സരാര്‍ഥിക്കും ഉപയോഗിക്കാം. എന്റെ ജാവലിന്‍ ഉപയോഗിച്ച് പാക് താരം തയാറെടുപ്പു നടത്തിയത് അങ്ങനെയാണ്. എന്റെ ഊഴം വന്നപ്പോള്‍ ജാവലിന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു തിരികെ നല്‍കി' നീരജ് വ്യക്തമാക്കി.

ടോകിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാകിസ്ഥാന്‍ താരം അര്‍ശാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും തുടര്‍ന്നു അതു തിരിച്ചുവാങ്ങിയെന്നും കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ നീരജ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ പാക് താരത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. നീരജിന്റെ ജാവലിനില്‍ അര്‍ശാദ് നദീം കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇതിനെത്തുടര്‍ന്നാണ് വാസ്തവം വെളിപ്പെടുത്തി ഇന്‍ഡ്യന്‍ താരം രംഗത്തെത്തിയത്.

മത്സരത്തില്‍ 5-ാം സ്ഥാനത്തായിരുന്നു പാക് താരം. ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് കായിക മത്സരങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്നും തന്റെ പേര് ഉപയോഗിച്ചുള്ള വിവാദങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും നീരജ് ചോപ്ര വ്യക്തമാക്കി. 

Keywords:  News, National, India, New Delhi, Sports, Olympics, Tokyo-Olympics-2021,Video,Player, Olympic gold medalist Neeraj Chopra breaks silence on Pakistan's Arshad Nadeem's javelin controversy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia