SWISS-TOWER 24/07/2023

യുഎസ് ഓപെണ്‍ ഫൈനലിനിടെ റാകെറ്റ് തല്ലിത്തകര്‍ത്ത ഇതിഹാസ താരം നൊവാക് ജോകോവിചിന് 7 ലക്ഷം രൂപ പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com 14.09.2021) മോശം പെരുമാറ്റത്തിന് ഇതിഹാസ താരം നൊവാക് ജോകോവിചിന് വന്‍ പിഴയിട്ട് അധികൃതര്‍. യു എസ് ഓപെണ്‍ ഫൈനലിനിടെ റാകെറ്റ് തല്ലിത്തകര്‍ത്ത താരത്തിന് 10,000 യുഎസ് ഡോളറാണ് (7.37 ലക്ഷം രൂപ) അധികൃതര്‍ പിഴയിട്ടത്. 

2-ാം സെറ്റില്‍ പോയിന്റ് കളഞ്ഞ ദേഷ്യമാണ് ജോകോ റാകെറ്റിനോട് തീര്‍ത്തത്. കളിയില്‍ 38 അണ്‍ഫോഴ്‌സ്ഡ് പിഴവുകളാണ് താരം വരുത്തിയത്. റഷ്യന്‍ താരം ഡാനില്‍ മെദ്വദേവാണ് സൂപെര്‍ താരത്തെ തോല്‍പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-4. 
Aster mims 04/11/2022

ജോകോവിചിന്റെ റാകെറ്റ് കൊണ്ട് പ്രഹരമേല്‍ക്കുന്നതില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് ബോള്‍ ബോയി രക്ഷപെട്ടത്. പന്ത് എടുക്കുന്നതിനായി ജോകോവിചിന്റെ അടുത്തേക്ക് വരികയായിരുന്നു ബോള്‍ ബോയി. ഈ സമയം താരം റാകെറ്റ് വീശിയതോടെ ബോയിയെ പേടിപ്പിച്ചു.പിന്നാലെ ജോകോവിച്ച് റാകെറ്റ് കോര്‍ടില്‍ അടിച്ച് ഒടിച്ച് ദേഷ്യം തീര്‍ത്തു. ഇതെല്ലാം വിലയിരുത്തിയാണ് യു എസ് ഓപെണ്‍ മാനേജ്മെന്റ് വന്‍ തുക പിഴയായി ചുമത്തിയിരിക്കുന്നത്. 

യുഎസ് ഓപെണ്‍ ഫൈനലിനിടെ റാകെറ്റ് തല്ലിത്തകര്‍ത്ത ഇതിഹാസ താരം നൊവാക് ജോകോവിചിന് 7 ലക്ഷം രൂപ പിഴ


മെദ്വദേവിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. എന്നാല്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോകോയ്ക്ക് കലന്‍ഡര്‍ സ്ലാം സ്വന്തമാക്കാനുള്ള അവസരമാണ് തോല്‍വിയിലൂടെ നഷ്ടപ്പെട്ടത്. ഇതോടെ 21-ാം ഗ്രാന്‍ഡ് സ്ലാമിനായി അടുത്ത ഓസ്ട്രേലിയന്‍ ഓപെണ്‍ വരെ ജോകോവിചിന് കാത്തിരിക്കണം. വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍ ഓപെണ്‍, ഫ്രന്‍ജ് ഓപെണ്‍, യു എസ് ഓപെണ്‍ എന്നിവ ഒരേ വര്‍ഷത്തില്‍ സ്വന്തമാക്കുന്നതിനാണ് കലന്‍ഡര്‍ സ്ലാം എന്നു പറയുന്നത്. 

അതേസമയം, യെവ്ഗനി കഫെലിനികോവ്, മററ്റ് സാഫിന്‍ എന്നിവര്‍ക്ക് ശേഷം ഗ്ലാന്‍ഡ് സ്ലാം നേടുന്ന ആദ്യത്തെ റഷ്യന്‍ താരമായി മെദ്വദേവ്. 1995ല്‍ ഫ്രന്‍ജ് ഓപണും 1999ല്‍ ഓസ്ട്രേലിയന്‍ ഓപെണുമാണ് കഫെലിനികോവ് നേടിയത്. സാഫിന്‍ 2000ത്തില്‍ യു എസ് ഓപെണും 2005ല്‍ ഓസ്ട്രേലിയന്‍ ഓപെണും. 

മെദ്വദേവ് വിജയം അര്‍ഹിച്ചിരുന്ന എന്ന രീതിയില്‍ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മെദ്വദേവ് ജോകോവിചിനോട് ക്ഷമ ചോദിച്ചിരുന്നു. 'നിങ്ങളുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. എന്തിനാണ് അദ്ദേഹം ഇവിടെ എത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കരിയറിലെ നേട്ടങ്ങള്‍ നോക്കുമ്പോള്‍ നിങ്ങളാണ് ടെനീസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍' - അദ്ദേഹം പറഞ്ഞു. 

അതേസമയം, കഴിഞ്ഞ വര്‍ഷവും ലോക ഒന്നാം നമ്പര്‍ താരത്തിന് നേര്‍ക് യു എസ് ടെനീസ് അസോസിയേഷന്‍ നടപടി എടുത്തിരുന്നു.അന്ന് 10000 യു എസ് ഡോളെര്‍ ഫൈനല്‍ ഇട്ടതിനൊപ്പം പ്രൈസ് മണിയായ 250000 ഡോളെറും ടൂര്‍ണമെന്റിലെ മുഴുവന്‍ പോയിന്റും ജോകോവിചിന് നഷ്ടമായിരുന്നു. ജോകോവിച് അവിടെ അലക്ഷ്യമായി പുറത്തേക്ക് അടിച്ച പന്ത് ലൈന്‍ ജഡ്ജിന്റെ ദേഹത്തേക്ക് വന്ന് അടിച്ചതാണ് കാരണം.

Keywords:  News, World, International, New York, Sports, Tennis, Trending, Fine, Novak Djokovic fined $10,000 following US Open disqualification
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia