Novak Djokovic | ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്; സമ്മാനവേദിയിലെത്തിയത് '22' എന്നെഴുതിയ ജാകറ്റ് ധരിച്ച്
Jan 29, 2023, 17:45 IST
മെല്‍ബണ്‍: (www.kvartha.com) ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെല്‍ബണ്‍ പാര്‍കില്‍ 24കാരനായ ഗ്രീക് താരം സിറ്റ്‌സിപാസിനെയാണ് 35കാരനായ സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന റഫേല്‍ നദാലിന്റെ റെകോര്‍ഡിനൊപ്പമെത്തി ദ്യോകോവിച്. ദ്യോകോവിചിന്റെ 22-ാം കിരീടവും 10-ാം ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടവുമാണിത്. ഇതോടെ ദ്യോകോവിച് ഒന്നാം നമ്പറില്‍ തിരിച്ചെത്തി.
22 എന്നെഴുതിയ ജാകറ്റ് ധരിച്ച് ദ്യോകോവിച് സമ്മാനവേദിയിലെത്തിയതും ശ്രദ്ദേയമായി. മാതാപിതാക്കളും സഹോദരങ്ങളും കളി കാണാന്‍ എത്തിയിരുന്നു. മത്സരശേഷം കുടുംബാഗങ്ങളെ അദ്ദേഹം കെട്ടിപ്പിടിച്ചുകരഞ്ഞു. ഇത് വളരെ വൈകാരികമായ കാഴ്ചയായിരുന്നു. ഇത് ആദ്യമാണ് ദ്യോകോവിച് ഇത്തരത്തില്‍ വികാരാധിനനാകുന്നത്.
കഴിഞ്ഞ തവണ ദ്യോകോവിചിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ തഴയുകയായിരുന്നു.
Keywords: Novak Djokovic beats Stefanos Tsitsipas 6-3, 7-6, 7-6 to win a record-extending 10th title, England, News, Sports, Record, Parents, World, Winner.These reactions 🥹
— #AusOpen (@AustralianOpen) January 29, 2023
Priceless. @DjokerNole • #AusOpen • #AO2023 pic.twitter.com/GKMVgcMlgf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.