FIFA Awards | ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; 14 അംഗ താരങ്ങളില്‍ ഇടംപിടിക്കാനാകാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Jan 13, 2023, 08:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സൂറിച്: (www.kvartha.com) 2022 വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനാലംഗ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പട്ടികയില്‍ ഇടംപിടിക്കാനായില്ല.
ജൂലിയന്‍ അല്‍വാരസ്, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെന്‍സേമ, കെവിന്‍ ഡിബ്രൂയ്ന്‍, എര്‍ലിംഗ് ഹാലന്‍ഡ്, അശ്‌റഫ് ഹകീമി, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, സാദിയോ മാനേ, കിലിയന്‍ എംബാപേ, ലിയോണല്‍ മെസി, ലൂക മോഡ്രിച്, നെയ്മര്‍ ജൂനിയര്‍, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച പുരുഷ താരങ്ങള്‍.
അവസാന രണ്ട് തവണയും റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയാണ് പുരസ്‌കാരം സ്വന്തമാക്കിയ താരം. വനിതകളില്‍ നിലവിലെ ജേതാവ് ബാഴ്‌സലോണയുടെ അലക്‌സിയ പ്യൂടെലാസ്, ചെല്‍സിയുടെ സാം കെര്‍, ആഴ്‌സണലിന്റെ ബേത് മീഡ് തുടങ്ങിയവര്‍ ചുരുക്കപ്പട്ടികയിലുണ്ട്.
റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോടി, ഫ്രാന്‍സിന്റെ ദിദിയെ ദെഷാം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രാഗുയി, അര്‍ജന്റീനയുടെ ലിയോണല്‍ സ്‌കലോണി എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.
മികച്ച ഗോള്‍ കീപര്‍ക്കുള്ള പുരസ്‌കാരത്തിനായി അലിസണ്‍ ബെകര്‍, യാസീന്‍ ബോനോ, തിബോത് കോര്‍ത്വ, എഡേഴ്‌സണ്‍, എമിലിയാനോ മാര്‍ടിനസ് എന്നിവര്‍ ചുരുക്കപ്പട്ടികയിലെത്തി.
ഫെബ്രുവരി 27 നാണ് ഫിഫ ദി ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുക. ഫെബ്രുവരി മൂന്ന് വരെ ഫിഫ വെബ്‌സൈറ്റില്‍ വോട് രേഖപ്പെടുത്താം. വോടിംഗ് നാലായി വിഭജിച്ചിരിക്കുന്നു. ആരാധകര്‍, ദേശീയ ടീമുകളുടെ നായകന്‍മാര്‍, പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍ എന്നിവര്‍ക്ക് 25 ശതമാനം വീതം.
Keywords: News,World,international,Fifa,Award,Cristiano Ronaldo,Lionel Messi,Top-Headlines,Trending,Sports,Football,Football Player,Player,Players, Nominees for The Best FIFA Football Awards 2022 revealed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

