സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിംപ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ല; അന്വേഷിക്കുന്നത് സാഹചര്യ തെളിവുകള്‍ വെച്ചെന്ന് ഹൈകോടതിയില്‍ പൊലീസ്
Jul 17, 2021, 11:42 IST
തൃശൂര്‍: (www.kvartha.com 17.07.2021) സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിംപ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഹൈകോടതിയില്‍ പൊലീസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. അതുകൊണ്ടുതന്നെ സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച റിപോര്‍ട് പൊലീസ് ഹൈകോടതിയില്‍ സമര്‍പിച്ചു.
റിപോര്‍ടില്‍ പറയുന്നത്;
കേസില്‍ ശാസ്ത്രീയ തെളിവുകളില്ല. സംഭവം നടന്നതായി പറയുന്നത് 2016-ല്‍ ആണ്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി. അഞ്ചുവര്‍ഷം മുന്‍പത്തെ ടവര്‍ ലൊകേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ല.
പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊകേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയാണ് റിപോര്‍ട് സമര്‍പിച്ചിരിക്കുന്നത്.
അതിനിടെ പരാതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈകോടതിയില്‍ പരാതി നല്‍കിയത്.
Keywords: No scientific proof for molest charge against church ex-trustee: Cops, Thrissur, News, Sports, Molestation, Complaint, Police, Report, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.